ചെന്നൈയില്‍ പ്രതിഷേധം കത്തുന്നു; സംവിധായകന്‍ ഭാരതിരാജ അടക്കം നിരവധി പേര്‍ അറസ്റ്റില്‍; ലാത്തിചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്ക്

ചെന്നൈ: കാവേരി വിഷയത്തില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ഐപിഎല്‍ മത്സരം നടക്കുന്ന ചെപ്പോക്ക് സ്റ്റേഡിയത്തിന് മുമ്പില്‍ പ്രതിഷേധിച്ച തമിഴ് സിനിമ സംവിധായകന്‍ ഭാരതീരാജ അടക്കമുള്ളവരെ പൊലീസ്റ്റ് അറസ്റ്റ് ചെയ്ത് നീക്കി. രാഷ്ട്രീയ നേതാക്കളായ സീമാന്‍, തമിമുന്‍ അന്‍സാരി എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ചെന്നൈയിലെ വല്ലജ റോഡ്, അണ്ണാ ശാലൈ, എല്ലിസ് റോഡ് എന്നിവടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ വന്‍തോതില്‍ തടിച്ചു കൂടിയിരുന്നു. വല്ലജ റോഡില്‍ നിന്ന് ചെപ്പോക്ക് സ്റ്റേഡിയം ലക്ഷ്യമാക്കി മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്തു. ഭാരതീരാജയ്ക്ക് പുറമെ പ്രതിഷേധവുമായി എത്തിയ സംവിധായകന്‍ വെട്രിമാരനും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം അതേസമയം പ്രതിഷേധങ്ങള്‍ക്കിടെ ചെന്നൈ – കൊല്‍ക്കത്ത മത്സരം മുടക്കമില്ലാതെ നടക്കുകയാണ്. കനത്ത സുരക്ഷിയിലാണ് മത്സരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News