അമ്പലപ്പുഴ > മന്ത്രി ജി സുധാകരന്റെ ഭാര്യാപിതാവ് കളർകോട് നവപ്രഭ വീട്ടിൽ അയ്മനം ക്യഷ്ണൻകുട്ടി (87) നിര്യാതനായി. എസ് ഡി കോളേജിലെ കൊമേഴ്സ് വിഭാഗം മേധാവിയായിരുന്നു.സംസ്കാരം വ്യാഴാഴ്ച പകൽ 2 ന് വീട്ടുവളപ്പിൽ.
ആൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (എ കെ പി സി ടി എ ) ആദ്യകാല നേതാവായിരുന്ന ഐ മനം കൃഷ്ണൻകുട്ടി യു ജി സി സ്കെയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരങ്ങളിൽ നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്നു.
വാഗ്മിയും നിരുപകനുമായിരുന്ന അദ്ദേഹം ജ്യോതി ബസു, ഹർകിഷൻ സിങ് സൂർ ജിത്ത് അടക്കമുളള നേതാക്കൾ കേരളത്തിലെത്തുമ്പോൾ അവരുടെ പ്രസംഗങ്ങൾ മലയാളത്തിൽ പരിഭാഷപ്പെടുത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘം, ദേശാഭിമാനി സ്റ്റഡി സർക്കിൾ എന്നിവയിലും പ്രവർത്തിച്ചിരുന്നു.
ഒപ്പം സാഹിത്യ സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യവുമായിരുന്നു. ഭാര്യ പരേതയായ സത്യഭാമ. മകൾ ജൂബിലി നവപ്രഭ (റിട്ട. വൈസ് പ്രിൻസിപ്പാൾ -എസ് ഡി കോളേജ് ),

Get real time update about this post categories directly on your device, subscribe now.