
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത മൂന്ന് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ശ്രീജിത്ത് ആശുപത്രിയില്‍ മരണപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
A R ക്യാംപിലെ സിവില്‍ പോലീസുദ്യോഗസ്ഥരായ ജിതിന്‍ രാജ്,സന്തോഷ്കുമാര്‍,സുമേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വരാപ്പുഴയില്‍ വീട് കയറി ആക്രമണം നടത്തിയ കേസില്‍ അറസ്റ്റിലായ ശ്രീജിത്താണ് കസ്റ്റഡിയിലിരിക്കെ മരിച്ചത് . ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നുവെന്ന് ശ്രീജിത്തിന്‍റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.
അതേ സമയം ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് പോലീസ് പറഞ്ഞു. ആളുമാറിയാണ് പോലീസ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നായിരുന്നു വിനീഷ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ശ്രീജിത്തടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത ശേഷം വിനീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ശ്രീജിത്തും സഹോദരനും ആക്രമണം നടത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നാണ് വിനീഷിന്‍റെ മൊഴിയെന്നും പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here