പീഡനവീരന്‍മാര്‍ക്ക് യോഗിയുടെ സംസ്ഥാനത്ത് നല്ലയോഗം; കേന്ദ്ര മന്ത്രിയായിരുന്ന ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചക്കേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

ബിജെപിയുടെ മുന്‍ കേന്ദ്ര മന്ത്രിയായ സ്വാമി ചിന്മയാനന്ദ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചക്കേസ് യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബിജെപി എം.എല്‍.എയായ കുല്‍ദീപ് സിങ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്ന പരാതി നിലനില്‍ക്കുമ്പോഴാണ് യോഗി സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം കൈകൊണ്ടത്.നേരത്തെ മുസഫര്‍നഗര്‍ കലാപത്തിലെ കുറ്റവാളികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദ മുമുക്ഷ് ആശ്രമത്തില്‍ വെച്ച് ശിഷ്യയെ ലൈംഗികമായി പീഢിപ്പിച്ച കേസ് റദ്ദാക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബലാത്സംഗത്തിന് പുറമെ, ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിയ്ക്കല്‍, കൊലപാതശ്രമം തുഠങ്ങിയ വകുപ്പുകളും ചിന്മയാനന്ദിനെതിരെ ചുമത്തിയിരുന്നു.

തെളിവുകളുടെ അഭാവം, സാക്ഷിമൊഴികളുടെ വിശ്വാസകുറവ് എന്നിവ ചൂണ്ടികാട്ടിയാണ് കേസവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. ഷാജഹാന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ചിന്‍മയാനന്ദക്കെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് തവണ ബിജെപി എംപിയും വാജ്‌പോയി മന്ത്രിസഭയിലെ അംഗവുമായിരുന്നു ചിന്മയാനന്ദ്.

ഹിന്ദുത്വസംഘടനകളുടെ പ്രവര്‍ത്തകര്‍ക്കെതിരായ കേസുകള്‍ എല്ലാം യോഗി ഇല്ലാതാക്കുകയാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. യോഗിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹം. 2004ലാണ് പീഡനം നടന്നത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ചിന്‍മയാനന്ദും അദ്ദേഹത്തിന്റെ കൂട്ടാളിയും ചേര്‍ന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞിരുന്നു.

യോഗി സര്‍ക്കാരിലെ എം.എല്‍.എ പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചതും വിവാദമായിരിക്കുകയാണ്. ഈ കേസുകളെല്ലാം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത് ബിജെപി സര്‍ക്കാരാണെന്നുള്ള ആരോപണം നിലനില്‍ക്കുമ്പോഴാണ് യോഗി സര്‍ക്കാര്‍ ചിന്മയാനന്ദയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.ബിജെപിയുടെ സഖ്യകക്ഷിയായ വിഎച്ചപി നേതാവ് പ്രവീണ്‍ തോഗാഡിയ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തില്‍ രാജ്യത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel