
ചെന്നൈ: വെസ്റ്റ് ഇൻഡ്യന്‍ സൂപ്പര്‍ താരം ആന്ദ്രെ റസലിന്റെ ഗംഭീര പ്രകടനത്തിന്റെ പിൻബലത്തിൽ ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത കോൽക്കത്ത നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 202 റണ്‍സ് അടിച്ചുകൂട്ടി.
36 പന്തില്‍ നിന്ന് 88 റണ്‍സ് അടിച്ചുകൂട്ടിയ റസലാണ് കൊല്‍ക്കത്തയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. 11 സിക്സറുകൾ പറത്തിയ റസല്‍ ഒരു ബൗണ്ടറിയും നേടി. ഒരുഘട്ടത്തിൽ പത്ത് ഓവറിൽ 89/5 എന്ന നിലയിലായിരുന്ന കൊൽക്കത്ത റസലിന്റെ മിന്നൽപ്രകടനത്തിന്റെ പിൻബലത്തിൽ 20 ഓവറിൽ 202/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.
വീഡിയോ റിപ്പോര്‍ട്ട് കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here