കേദാര്‍ ജാദവിന് പകരക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്ന് പറന്നിറങ്ങും; വെടിക്കെട്ടുവീരനില്‍ ധോണിയുടെ ചെന്നൈ ആരാധകര്‍ക്ക് ആഘോഷിക്കാം

ഐപിഎല്‍ 2018 സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം സമ്മാനിച്ച കേദര്‍ ജാദവ് പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായെന്ന വാര്‍ത്ത ആരാധകര്‍ക്ക് വലിയ നിരാശയാണ് പകര്‍ന്നേകിയത്.

എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ചെന്നൈ ക്യാംപില്‍ നിന്ന് സന്തോഷകരമായ വാര്‍ത്തയാണ് പുറത്തുവരുന്നത്. കേദാര്‍ ജാദവിന്റെ പകരക്കാരനെ ചെന്നൈ കണ്ടെത്തിക്കഴിഞ്ഞു.

ഇംഗ്ലീഷ് ഓള്‍ റൗണ്ടറായ ഡേവിഡ് വില്ലിയാണ് കേദാറിന്റെ പകരക്കാരനായി ചെന്നൈയിലെത്തുക. വില്ലി ഇംഗ്ലീഷ് കൗണ്ടിയില്‍ യോര്‍ക്ക് ഷെയറിന് വേണ്ടി കളിക്കാനിരിക്കെയാണ് ചെന്നൈയില്‍ നിന്ന് വിളിയെത്തുന്നത്.

തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനത്തിനൊപ്പം പന്തുകൊണ്ടും വില്ലി അത്ഭുതം കാട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് കേദാറിന് തിരിച്ചടിയായത്. മത്സരശേഷം നടന്നതിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.

രണ്ടാഴ്ചത്തേക്ക് കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പരിക്ക് ഗുരുതരമാണെന്നും ചിലപ്പോള്‍ കൂടുതല്‍ കാലം വിശ്രമം വേണ്ടിവന്നേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മത്സരത്തില്‍ 22 പന്തില്‍ 24 റണ്‍സാണ് ജാദവ് നേടിയത്. ജാദവിന്റെ പ്രകടനം ചെന്നൈ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here