മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന സത്യവാങ്മൂലം ഇന്ന് പരിഗണിക്കും

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്നാവിശ്യപ്പെട്ട് പ്രവേശന മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഇന്ന് പരിഗണിക്കും.

2016-17 അധ്യയന വര്‍ഷത്തില്‍ ഇവര്‍ ക്രമവിരുദ്ധമായാണ് പ്രവേശനം നേടിയതെന്നും ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നൂം സമിതി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്യാര്‍ഥികളും കോളേജ് മാനേജ്മെന്റും തമ്മില്‍ ഒത്തുകളി നടത്തിയെന്നും സമിതി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here