ട്രംപിന്‍റെ അഭിഭാഷകന്‍റെ വീട്ടില്‍ റെയിഡ്; നീലച്ചിത്രനടി സ്റ്റോമിയ്ക്ക് ട്രംപ് നൽകിയ 1.3 ലക്ഷം ഡോളറിന്‍റെ രേഖകള്‍ പിടിച്ചെടുത്തു

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിഭാഷകനായ മൈക്കൽ കോഹന്റെ ഓഫീസ് എഫ്ബിഐ ഉദ്യോഗസ്ഥർ റെയ്ഡ്ചെയ്തു. നീലച്ചിത്രനടി സ്റ്റോമി ഡാനിയേൽസിന് ട്രംപ് നൽകിയ 1.3 ലക്ഷം ഡോളറിന്റെ രേഖകളും സംഘം പിടിച്ചെടുത്തു. തന്റെ അഭിഭാഷകന്റെ ഓഫീസിൽ കയറിയ എഫ്ബിഐ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ് രംഗത്തെത്തി.

മാൻഹട്ടനിലെ യുഎസ് അറ്റോർണിയുടെ ഓഫീസിന്റെ അനുമതിയോടെയാണ് റെയ്ഡ് നടത്തിയത്. അനാവശ്യവും അനുചിതവുമാണ് ഈ നടപടിയെന്ന് അഭിഭാഷകന്റെ ഓഫീസ് പ്രതികരിച്ചു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള ഇടപാടുകളുടെ രേഖകൾ അനധികൃതമായി പിടിച്ചെടുത്തുകൊണ്ടുപോയതായും പ്രസ്താവനയിൽ ആരോപിച്ചു.

2006ൽ ട്രംപ് താനുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് സ്റ്റോമി ഡാനിയേൽസിന്റെ ആരോപണം. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ട്രംപ് ഇതിന്റെ പ്രതിഫലം നൽകിയതെന്നും അവർ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel