റസലിന്‍റെ സിക്സര്‍ മ‍ഴയ്ക്ക് വാട്സനും ബില്ലിംഗ്സും റായിഡുവും ചേര്‍ന്ന് മറുപടി നല്‍കി; ധോണിയുടെ ചെന്നൈയ്ക്ക് രണ്ടാം ജയം

ചെ​ന്നൈ: മൈതാനത്തിന് പുറത്തും അകത്തുമായി നടന്ന വമ്പന്‍ പ്രതിഷേധങ്ങളൊന്നും ചെന്നൈ സൂപ്പര്‍ കിംഗിസിന് ബാധിച്ചില്ല. കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്കോര്‍ മറികടന്ന് ധോണിയും സംഘവും വിജയം പിടിച്ചെടുത്ത്.

അവസാന ഓ‍വറില്‍ 17 റണ്‍സെന്ന കടമ്പ ഒരു പന്ത് ശേഷിക്കെ മറികടന്ന് ത്രസിപ്പിക്കുന്ന വിജയമാണ് ചെന്നൈ നേടിയത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യമാണ് സൂ​പ്പ​ർ കിം​ഗ്സ് സ്വന്തമാക്കിയത്

കൊ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 203 റ​ണ്‍​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് ചെ​ന്നൈ മ​റി​ക​ട​ന്നത്.

ആവേശഭരിതമായ അവസാനഓ‍വര്‍ വി​ന​യ് കു​മാറാണ് എറിഞ്ഞത്. ആ​ദ്യ പ​ന്ത് നോ​ബോ​ളാ​യി. ബ്രാവോയാകട്ടെ അത് അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. അ​ഞ്ചാം പ​ന്ത് ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഗ്യാലറിക്ക് മു​ക​ളി​ലൂ​ടെ പ​റ​ത്തി​യ​തോ​ടെ വിജയം പറന്നെത്തി.

23 പ​ന്തി​ൽ 56 റണ്‍സ് നേടിയ സാം ​ബി​ല്ലിം​ഗ്സ്, 19 പ​ന്തി​ൽ 42 റണ്‍സ് അടിച്ചുകൂട്ടിയ ഷെ​യ്ൻ വാ​ട്സ​ണ്‍, 26 പ​ന്തി​ൽ 39 റണ്‍സ് നേടിയ അ​മ്പാട്ടി റാ​യി​ഡു എ​ന്നി​വ​രുടെ പ്രകടനം ചെന്നൈ നിരയില്‍ ഏറെ നിര്‍ണായകമായി. വാ​ട്സ​ണും റാ​യി​ഡു​വും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 5.5 ഓ​വ​റി​ൽ 75 റ​ണ്‍​സാണ് അ​ടി​ച്ചു​കൂ​ട്ടിയത്.

നാ​യ​ക​ൻ ധോ​ണി 28 പ​ന്തി​ൽ 25 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യപ്പോള്‍ ഏ​ഴു പ​ന്തി​ൽ 11 റണ്‍സുമായി ജ​ഡേ​ജയും ​അ​ഞ്ചു പ​ന്തി​ൽ 11 റണ്‍സുമായി ഡ്വെ​യ്ൻ ബ്രാ​വോയും പു​റ​ത്താ​കാ​തെ​നി​ന്നു.ട

നേരത്തെ വെ​സ്റ്റ് ഇ​ൻ​ഡ്യന്‍ സൂപ്പര്‍ താരം ആ​ന്ദ്രെ റ​സ​ലി​ന്‍റെ ഗംഭീര പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാണ് കൊൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് കൂ​റ്റ​ൻ സ്കോ​ർ പടുത്തുയര്‍ത്തിയത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്ത നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 202 റ​ണ്‍​സ് നേടിയത്.

36 പ​ന്തില്‍ നിന്ന് 88 റ​ണ്‍​സ് അടിച്ചുകൂട്ടിയ റസലാണ് കൊല്‍ക്കത്തയ്ക്ക് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത്. 11 സി​ക്സ​റു​ക​ൾ പ​റ​ത്തി​യ റസല്‍ ഒരു ബൗണ്ടറിയും നേടി. ഒ​രു​ഘ​ട്ട​ത്തി​ൽ പ​ത്ത് ഓ​വ​റി​ൽ 89/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന കൊ​ൽ​ക്ക​ത്ത റ​സ​ലി​ന്‍റെ മി​ന്ന​ൽ​പ്ര​ക​ട​ന​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ 20 ഓ​വ​റി​ൽ 202/6 എ​ന്ന സ്കോ​റി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു.

വീഡിയോ റിപ്പോര്‍ട്ട് കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here