കേംബ്രിഡ്ജ് അനലിറ്റിക്ക ചതിച്ചതാണ്; ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ന്നതെങ്ങനെയെന്ന് വിശദീകരിച്ച് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ന്യൂയോര്‍ക്ക്: ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നത് കേംബ്രിഡ്ജ് അനലിറ്റിക്ക ചതിച്ചതിനാലാണെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്.  യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെ മാപ്പ് പറഞ്ഞ് അദ്ദേഹം കുറ്റം ഏറ്റുപറഞ്ഞു.

8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ തുടങ്ങിയതിനാല്‍ തന്നെ ഫേസ്ബുക്കുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉത്തരവാദിത്വമുണ്ട്. ഉപയോക്താക്കള്‍ക്കു ദോഷകരമായും ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കാനാകും എന്നത് കാര്യമാക്കാത്തതാണ് തിരിച്ചടിയായത്.

ഏഴു പേജുള്ള സാക്ഷിപത്രത്തിലൂടെയായിരുന്നു സക്കര്‍ബര്‍ഗിന്‍റെ വിശദീകരണം. ഭാവിയില്‍ ഫേസ്ബുക്കിനെ സുരക്ഷിതമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2015ല്‍ തന്നെ കേംബ്രിജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നുവെന്നും ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞതു വിശ്വസിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News