മോദി, നിങ്ങളെന്നെ കൊന്നു; മോദിയാണ് എന്‍റെ മരണത്തിന് കാരണമെന്ന് എ‍ഴുതിവെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; ഞെട്ടലോടെ രാജ്യം

രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്ന് പുറത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെ‍ഴുതി വെച്ച ശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.

മോദിയും മോദി സര്‍ക്കാരുമാണ് എന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എ‍ഴുതിവെച്ച ശേഷം ഘന്‍ടാന്‍ജി സ്വദേശി ശങ്കര്‍ ബാബുറാവു ചയാരെ വിഷം ക‍ഴിച്ച് മരിക്കുകയായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ കര്‍ഷകര്‍ക്ക് ജീവിക്കാനാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടിയിട്ടുണ്ട്. മോദി അധികാരമേറ്റതുമുതല്‍ തന്‍റെ കടം പെരുകുകയായിരുന്നു. ഇനിയും എനിക്ക് പ്രതീക്ഷയില്ല. ജീവിതം അവസാനിപ്പിക്കുന്നതാണ് ഏറ്റവും ഉത്തമം.

പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. കടക്കെണി കാരണം നേരത്തെയും ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി.

1 ലക്ഷം രൂപയുടെ കടത്തിലായിരുന്നു ചയാരെ. മഹാരാഷ്ട്ര സര്‍ക്കാരിന്റെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നിരാശനായിരുന്നു ചയാരെ.

ചയാരെയുടെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ പ്രതിഷേധിച്ചു. ഭാര്യയും നാല് മക്കളുമാണ് ചയാരെക്കുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here