ലിംഗവിവേചനത്തിന്‍റെ കാലത്തിന് വിട; ചരിത്രം കുറിക്കുന്ന തീരുമാനവുമായി യുഎഇ

ലോകത്ത് ഇന്നും ലിംഗവിവേചനം ഒരു യാഥാര്‍ത്ഥ്യമായി തുടരുകയാണ്. സ്ത്രീകള്‍ സമസ്തമേഖലയിലും മുന്നേറ്റമുണ്ടാക്കിയിട്ടുണ് ഒരേ തൊ‍ഴില്‍ ചെയ്യുന്ന പുരുഷന്‍മാരെക്കാളും വേതനം കുറവ് ലഭിക്കുന്ന അവസ്ഥയാണുള്ളത്.

എന്നാല്‍ ചരിത്രം കുറിക്കുന്ന തീരുമാനമാണ് യുഎഇ യില്‍ നിന്ന് പുറത്തുവരുന്നത്.ഒരേജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും ഇനി യുഎഇയില്‍ തുല്യവേതനം ലഭിക്കും. ലിംഗസമത്വം ഉറപ്പാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News