പെരിന്തല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം തീയറ്ററിലെത്തിയ യുവതിയെ ശല്യം ചെയ്ത് യുവാക്കള്‍; പരാതിപ്പെട്ടതോടെ യുവാക്കളുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്

മലപ്പുറം: പെരിന്‍ല്‍മണ്ണയില്‍ ഭര്‍ത്താവിനൊപ്പം സിനിമകാണാനെത്തിയ യുവതിയെ ശല്യംചെയ്തുവെന്ന പരാതിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കീഴാറ്റൂര്‍ ആലിക്കപ്പറമ്പ് കുന്നത്തൊടി ഷരീഫ്, ചൂരക്കുത്ത് ഷൗക്കത്തലി, പരുത്തിക്കുത്ത് ലുഖ്മാനുല്‍ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്.

സിനിമക്കിടെ പിറകുഭാഗത്തെസീറ്റിലിരുന്നവര്‍ യുവതിയെ ശല്യംചെയ്തുവെന്നാണ് പരാതി. മാന്യമായിരിക്കാന്‍ പിറകിലിരുന്നവരോട്‌ല യുവതിയുടെ ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും ശല്യപ്പെടുത്തല്‍ തുടര്‍ന്നു. ഇതോടെ യുവതിയുടെ പരാതിയില്‍ വിവരം തിയറ്റര്‍ അധികൃര്‍ പോലിസില്‍ അറിയിക്കുകയായിരുന്നു.

പോലിസെത്തി തിയ്യറ്ററില്‍നിന്ന് മൂന്നുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News