വിവാഹം കഴിഞ്ഞ നടിമാരോട് മാത്രം നിങ്ങള്‍ എന്തുകൊണ്ടാണിങ്ങനെ പെരുമാറുന്നത്; ചോദ്യവുമായി സാമന്ത

നാഗചൈതന്യയുമായുള്ള വിവിഹശേഷം സാമന്ത വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണ്. എന്നാല്‍ പൊതു സ്ഥലത്തും മറ്റും ചില മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അസ്വസ്ഥമാക്കുന്നതായി സാമന്ത.

കഴിഞ്ഞ ദിവസം ലിപ്‌ലോക് രംഗത്ത് അഭിനയിക്കുന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് കുറിക്കുകൊള്ള മറുചോദ്യം നടി ഉന്നയിച്ചു. എന്തുകൊണ്ടാണ് വിവാഹിതരായ നടിമാരോട് മാത്രം ഇങ്ങനെ ചോദിക്കുന്നതെന്നായിരുന്നു താരസുന്ദരിയുടെ ചോദ്യം.

വിവാഹിതരായ നടന്‍മാര്‍ ലിപ്‌ലോക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ആരും ചോദ്യം ഉന്നയിക്കുന്നില്ലെന്നും അവര്‍ ചൂണ്ടികാട്ടി. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കുന്നത് സിനിമയുടെ ആവശ്യത്തിനാണെന്നും സെക്‌സ് അല്ലെന്നും സാമന്ത വ്യക്തമാക്കി. രംഗസ്ഥലം എന്ന ചിത്രത്തിലെ ലിപ്‌ലോക് രംഗത്തെ കുറിച്ചായിരുന്നു ചോദ്യമുയര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News