ടെലിവിഷന്‍ അഭിമുഖത്തിനിടെ സ്വന്തം മൂക്ക് പറിച്ചെടുത്ത് യുവതി; ഞെട്ടിത്തരിച്ച് അവതാരകര്‍; വീഡിയോ വൈറല്‍

ടെലിവിഷന്‍ അഭിമുഖത്തിനിടെ സ്വന്തം മൂക്ക് യുവതി പറിച്ചെടുത്തപ്പോള്‍ പ്രേക്ഷകര്‍ അമ്പരന്നു. എന്നാല്‍ കൃത്രിമ മൂക്കാണ് പറിച്ചെടുത്തതെന്നറിഞ്ഞപ്പോള്‍ അമ്പരപ്പ് അത്ഭുതമായി. ജനിതകരോഗം ബാധിച്ചതിനെ തുടര്‍ന്ന് മുഖത്തേയ്ക്ക് വീണുകൊണ്ടിരുന്ന മൂക്കിന് പകരംവെച്ചതായിരുന്നു കൃത്രിമമൂക്ക്.

രോഗത്തെതുടര്‍ന്ന് ബ്രേവ് ജെയ്ന്‍ ഹാര്‍ഡ്മാന്റെ മൂക്ക് സ്വാഭാവികത നഷ്ടപ്പെട്ട് മുഖത്തേയ്ക്ക് വീഴാന്‍ തുടങ്ങിയപ്പോളാണ് കാന്തങ്ങളുടെ സഹായത്തോടെ മൂക്ക് മുഖത്ത് ചേര്‍ത്തുവെച്ചത്.ദിസ് മോണിംങ് ഷോക്കിടെയാണ് പെട്ടന്ന് ജെയ്ന്‍ തന്റെ മൂക്ക് പറിച്ചെടുത്തത്.

ശേഷം മുഖത്ത് വലിയൊരു സുഷിരവുമായി ജെയ്നെ കണ്ടപ്പോള്‍ പ്രേക്ഷകരെപ്പോലെ അഭിമുഖം നടത്തിക്കൊണ്ടിരുന്നവരും ഞെട്ടി. എന്നാല്‍ ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ജെയ്ന്‍ മൂക്ക് പഴയസ്ഥാനത്ത് തിരിച്ചുപിടിപ്പിച്ചു.

2012ലാണ് ഓട്ടോ-ഇമ്യൂണ്‍ രോഗമുണ്ടെന്ന് ജെയ്ന്‍ തിരിച്ചറിഞ്ഞത്. പിന്നീട് മൂക്കിന് നീരുവെക്കുകയും ക്രമേണ മണംപിടിക്കാനുള്ള ശേഷിയും നഷ്ടമായി. മൂക്കിന്റെ സ്വാഭാവികത നഷ്ടമായതോടെയാണ് കൃത്രിമ മൂക്കുവെച്ച് പിടിപ്പിച്ച് മുഖത്തിന്റെ സ്വാഭാവികത തിരിച്ചുപിടിച്ചത്.

കാന്തങ്ങളുപയോഗിച്ചാണ് ഇത് മുഖത്ത് ഘടിപ്പിച്ചിരിക്കുന്നത്. എന്നും രാവിലെ പല്ലുതേക്കുന്നതുപോലെ മൂക്കും കഴുകി വൃത്തിയാക്കിയാണ് ജെയനിന്റെ പുതിയ ജീവിതം. ഗന്ധങ്ങള്‍പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു ജീവിതമാണ് ക്രിത്രിമ മൂക്കിലൂടെ ജെയ്ന്‍ തിരിച്ചു പിടിച്ചത്. താന്‍ ജീവിച്ച ജീവിതം പ്രേക്ഷകരുമായി പങ്കുവെച്ചതോടെ ജെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News