
കൊച്ചി: ഹാരിസൺ മലയാളം പ്ളാന്റേഷന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു. ഭൂമി തിരിച്ചു പിടിക്കുന്നത് അടിയന്തരമായി നിറുത്തിവയ്ക്കാൻ ഉത്തരവിട്ട ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച്, വൻകിട കന്പനികളുടെ നിലനിൽപ് കേരളത്തിന് ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.
ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യൽ ഓഫീസറായി നിയമിക്കപ്പെട്ട എം.ജി.രാജമാണിക്യം നൽകിയ റിപ്പോർട്ടും ഹൈക്കോടതി റദ്ദാക്കി. ഹാരിസൺ നൽകിയ അപ്പീലിലാണ് കോടതി വിധി.
ഹാരിസണിന്റെ കൈവശമുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്യുന്ന ഹർജികളും ഡിവിഷൻ ബെഞ്ച് തള്ളിയിട്ടുണ്ട്.2015 മേയ് 28നാണ് ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മൂന്ന് എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here