പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും; തച്ചങ്കരി KSRTC എംഡി; ഹേമചന്ദ്രന്‍ ഫയർ ആന്‍റ് റെസ്ക്യൂ സർവ്വീസിന്‍റെ തലപ്പത്തേക്ക്; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ ഇങ്ങനെ

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം.  പരിയാരവും അതോടനുബന്ധിച്ച കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിനായായണ് ഒാർഡിനൻസ്.

ആശുപത്രി കോംപ്ലക്സും അക്കാദമിയും നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ട സൊസൈറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതുകൂടി കണക്കിലെടുത്താണ് തീരുമാനം. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കോളേജും ആശുപത്രിയും ഏറ്റെടുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല.

പരിയാരത്തിന്‍റെ ഹഡ്കോയ്ക്കുളള ബാധ്യത പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഗഡുക്കളായി വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുകയാണ്. 2019ല്‍ തിരിച്ചടവും പൂര്‍ത്തിയാവും.

IPS തലപ്പത്തെ മാറ്റത്തിനും മന്ത്രിസഭ അംഗീകീരം നൽകി.ടോമിൻ ജെ. തച്ചങ്കരി KSRTC എം.ഡിയാകും. നിലവിൽ ഫയർ ആന്‍റ് റെസ്ക്യൂ എം.ഡിയായിരുന്നു. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ അധിക ചുമതലയും തച്ചങ്കരിക്കുണ്ട്.

KSRTCയിൽ നിന്നും എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്സ് ഡയറക്റ്റര്‍ ജനറലായി മാറ്റി നിയമിക്കാനും തീരുമാനിച്ചു. SCRB മേധാവിയായ എൻ. ശങ്കർറെഡിക്ക് പൊലീസിന്‍റെ ആധുനിക വത്കരണത്തിന്‍റെ ചുമതല നൽകി.

പഞ്ചായത്തിരാജ് നിയമത്തിലെ 59ാം വകുപ്പ് ഭേദഗതി ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.പഞ്ചായത്ത് അംഗങ്ങളും നഗരസഭ അംഗങ്ങളും സ്ഥാനമേറ്റ തീയ്യതി മുതല്‍ പതിനഞ്ച് മാസത്തിനകം ആസ്തിബാധ്യതകളുടെ കണക്ക് സമര്‍പ്പിക്കണമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്യുക.

പതിനഞ്ച് മാസത്തെ സമയപരിധി മുപ്പത് മാസമാക്കാനാണ് ഓര്‍ഡിനന്‍സ് . നിശ്ചിതസമയത്തിനകം സ്വത്തുവിവരം സമര്‍പ്പിക്കാന്‍ കഴിയാത്ത നിരവധി അംഗങ്ങള്‍ അയോഗ്യരാകുന്നത് ഒഴിവാക്കാനാണ് നിയമഭേദഗതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News