28കാരിയെ ജീവനോടെ എംബാം ചെയ്ത് ഡോക്ടര്‍;സംഭവം ഇങ്ങനെ

മോസ്‌ക്കോ: സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ ഉപയോഗിച്ചു. 28കാരിയെ ജീവനോടെ എംബാം ചെയ്ത്,ആശുപത്രി അധികൃതര്‍. മോസ്‌കോയിലാണ് സംഭവം. എക്കാത്തറീന ഫദ്യേവ എന്ന റഷ്യന്‍ പെണ്‍കുട്ടിയ്ക്കാണ് ആശുപത്രി അധികൃതരുടെ പ്രവര്‍ത്തി മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

അണ്ഡാശയത്തിലെ മുഴനീക്കം ചെയ്യാനായാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, സലൈന്‍ ലായനിക്ക് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ചതോടെ പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതിനെത്തുടര്‍ന്നാണ് തിരുത്താന്‍ കഴിയാത്ത പിഴവുണ്ടായത്.സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിട്ടുണ്ട്.

അന്വേഷണം നടക്കുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News