വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം

വിഷു അടുത്തതോടെ സജീവമായി പടക്ക വിപണി.ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഈ വിഷു സീസണിലെ പ്രധാന ആകർഷണം.തമിഴ്നാട്ടിലെ ശിവകാശി,കോവിൽപട്ടി എന്നീ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിലെ വിഷു വിപണിയിലേക്ക് പടക്കങ്ങൾ എത്തുന്നത്.

കാർഷിക സമൃദ്ധി വിളിച്ചോതുന്ന മലയാളികളുടെ വിഷു ആഘോഷത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് പടക്കം.വിഷുവിനു ദിവസങ്ങൾ മാത്രം അവശേഷിക്കേ പടക്ക വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ഉത്തര മലബാറിലെ പടക്ക വിപണിയുടെ തലസ്ഥാനമെന്ന് പറയാവുന്ന കതിരൂരിൽ വിവിധ ജില്ലകളിൽ നിന്നാണ് വ്യത്യസ്തതയാർന്ന പടക്കങ്ങൾ തേടി ആളുകൾ എത്തുന്നത്.

അപകടം കുറഞ്ഞതും വൈവിധ്യവുമുള്ള ചൈനീസ് പടക്കങ്ങൾക്കു തന്നെയാണ് ആവശ്യക്കാർ ഏറെയും
തീപ്പൊരി ദേഹത്ത് വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഇത്തവണത്തെ ആകർഷണമെന്ന് പടക്ക വ്യാപാരത്തിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കതിരൂരിലെ പ്രകാശ് ഫയർ വർക്സ് ഉടമ സി അച്യുതൻ പറഞ്ഞു.

തമിഴ് നാട്ടിലെ ശിവകാശി,കോവിൽപ്പട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പടക്കങ്ങൾ എത്തുന്നത്.പരമ്പരാഗത കച്ചവടക്കാരെ കൂടാതെ വിഷു വിപണി മാത്രം ലക്‌ഷ്യം വച്ച് ഏറെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News