50 അടി മുകളിലൂടെ ഓടികൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് നദിയിലേക്ക് സാഹസികമായി ചാടി; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഓടുന്ന ട്രെയിനിന് മുകളില്‍ നിന്ന് നദിയിലേക്ക് സാഹസികമായി ചാടിയയാള്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്. ഓസ്ട്രേലിയയിലെ യുവാവ് നടത്തിയ സാഹസികതയുടെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്.

ഫീമാന്‍റലിലയിലെ സ്വാന്‍ നദിക്ക് കുറുകെയുള്ള പാലത്തിന് മുകളിലെത്തിയപ്പോ‍ഴാണ് യുവാവ് ട്രെയിനിന് മുകളില്‍ നിന്ന് ചാടിയത്. നേരത്തെ തയ്യാറാക്കി നിര്‍ത്തിയിരുന്ന ക്യമറാ ടീമിന് നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷമായിരുന്നു ചാട്ടം.

അല്‍പ്പമൊന്ന് പി‍ഴച്ചിരുന്നുവെങ്കില്‍ ഇയാള്‍ക്ക് മരണം വരെ സംഭവിക്കാമായിരുന്നു. 50 അടി മുകളില്‍ നിന്ന് ചാടിയ യുവാവ് പാലത്തിന്‍റെ കോണ്‍ക്രീറ്റ് തൂണിന് തൊട്ടുസമീപത്താണ് വന്നുവീണത്.

മരണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ഒരുലക്ഷത്തോളം പേരാണ് കണ്ടത്. വീഡിയോ വൈറലായെങ്കിലും യുവാവിന്‍റെ പ്രവര്‍ത്തിയെ വിമര്‍ശിക്കുന്ന കമന്‍റുകളാണ് വീഡിയോയ്ക്കൊപ്പമുള്ളത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here