
മുംബൈ: ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും ഇന്ത്യയില്‍ ബോളീവുഡ് നടന്‍മാര്‍ക്കൊപ്പമാണ് ആരാധകരുള്ളത്. ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ മുഖവും ഏറ്റവും അധികം കിരീടങ്ങളും നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എസ് ധോണിക്കാണ് കൂടുതല്‍ ആരാധകരുമുള്ളത്. നായക സ്ഥാനം ഒഴിഞ്ഞെങ്കിലും ഇപ്പഴും ആരാധകരില്‍ അല്‍പ്പം പോലും കുറവുണ്ടായിട്ടില്ല.
താരത്തിന് ആരാധകരായി നിരവധി കുഞ്ഞുകുട്ടികളാണുള്ളത്. അത്തരത്തില്‍ ഒരു കുഞ്ഞാരാധകന്‍ ധോണിയെ കാണാന്‍ ജാര്‍ഖണ്ടില്‍ നിന്നുമെത്തിതിന്റെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജാര്‍ഖണ്ഡിലെ രാംഖര്‍ഹ് ജില്ലയില്‍ നിന്നുള്ള സൗരഭ് എന്ന പതിനഞ്ചുകാരനാണ് ധോണിയെ കാണാന്‍ കിഡ്നാപ്പിങ്ങ് കഥ മെനഞ്ഞ് മുംബൈയിലെത്തിയത്.
സംഭവം ഇങ്ങനെ:
ഏപ്രില്‍ 5ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ സൗരഭിനെ കാണാനില്ല, കുട്ടിയുടെ സ്‌കൂട്ടര്‍ സമീപ പ്രദേശത്തു നിന്നും കണ്ടെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായില്ല. അതോടെ കുട്ടിയെ കിഡ്‌നാപ്പ് ചെയ്തതാണെന്ന ധാരണയിലായി നാട്ടുകാരും വീട്ടുകാരും .
പൊലീസും അതു തന്നെയെന്ന് ഉറപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മധ്യപ്രദേശില്‍ നിന്നും കണ്ടെത്തുകയായിരുന്നു. എന്നാല്‍ തന്നെയാരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും താന്‍ ധോണിയുടെ ആരാധകനാണെന്നും ധോണിയെ കാണാന്‍ വേണ്ടി മാത്രമാണ് മുബൈയിലേക്ക് എത്തിയതെന്നും ധോണിയുടെ കടുത്ത ആരാധകനായ കുട്ടി പൊലീസിനോട് വ്യക്തമാക്കി.
വീട്ടുകാര്‍ തന്റെ ആഗ്രഹം സാധിച്ചു തരില്ലെന്നു കരുതിയാണ് ആരോടും പറയാതെ വീടു വിട്ടിറങ്ങിയതെന്നും കുട്ടി വ്യക്തമാക്കിയതോടെയാണ് തട്ടിക്കൊണ്ടു പോകല്‍ നാടകം പൊളിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here