
കോഴിക്കോട് മുക്കത്ത് യുവ നടിയെ അപമാനിക്കാന്‍ ശ്രമം. സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു നടി.
സംഭവുമായി ബന്ധപ്പെട്ട് ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയിലെ മനു അര്‍ജു(21)നെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നിഗമനം.
നടി പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. കേരള പോലീസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടര്‍ന്ന് പ്രതിയെ ജാമ്യത്തില്‍ വിട്ടു.
സംഭവത്തില്‍ യുവാവ് നടിയോട് മാപ്പ് പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here