
പാന്‍കാര്‍ഡില്‍ സ്ത്രീക്കും പുരുഷനും മാത്രമല്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവരുടെ ലിംഗപദവി രേഖപ്പെടുത്താമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ വിജ്ഞാപനം. നിലവില്‍ പാന്‍കാര്‍ഡ് ഉള്ളവര്‍ പുതുക്കുമ്പോഴും സ്വന്തം ലിംഗപദവി നല്‍കാം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാകുക.
ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന്‍ ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിലും ഈ സൗകര്യം നേരത്തെ ലഭ്യമാക്കിയിരുന്നു. നിലവില്‍ ആദായനികുതിനിയമപ്രകാരം പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷകര്‍ ആധാര്‍ നമ്പര്‍കൂടി രേഖപ്പെടുത്തണം.
എന്നാല്‍ ആധാറില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നു രേഖപ്പെടുത്താമെന്നിരിക്കെ, പാനില്‍ അതില്ലാത്തത് പ്രശ്നം സൃഷ്ടിച്ചു. കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയാത്തത് വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
സര്‍ക്കാരിന്റെ എല്ലാപദ്ധതികളിലും മറ്റു പൗരന്മാരോടൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവസരം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നാലുവര്‍ഷംമുന്‍പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസിലായിരുന്നു ഈ പ്രസ്താവന. എന്നാല്‍ ആധാര്‍-പാന്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ വിഷയം വിവാദമായപ്പോഴാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് തയ്യാറായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here