ശ്രേയസി സിംഗിലൂടെ പന്ത്രണ്ടാം സ്വര്‍ണം; മേരികോം സ്വപ്നനേട്ടത്തിനരികെ; മിതര്‍വാളിന് വെങ്കലം; മിന്നിതിളങ്ങി ഇന്ത്യ

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. ഷൂട്ടിങ്ങിൽ വനിതകളുടെ ഡബിൾ ട്രാപ്പ് ഫൈനലിൽ ശ്രേയസി സിങിലൂടെയാണ് പന്ത്രണ്ടാം സ്വർണം ലഭിച്ചത്.

ആസ്ട്രേലിയയുടെ എമ്മാ കോക്സിനെ തോൽപിച്ചാണ് ശ്രേയസിയുടെ നേട്ടം. പുരുഷന്മാരുടെ അഞ്ചു മീറ്റർ പിസ്റ്റളിൽ ഇന്ത്യൻ താരം ഓം പ്രകാശ് മിതർവാള്‍ വെങ്കലം നേടി. 201.1 എന്ന സ്കോറാണ് മിതർവാൾ നേടിയത്.

അതേസമയം വനിതകളുടെ 48കിലോ ബോക്‌സിങില്‍ ഇന്ത്യയുടെ മേരി കോം മെഡലുറപ്പിച്ചു. ശ്രീലങ്കയുടെ അനുഷാ ദിൽരുക്ഷി കോടിത്വാകിനെ 5 – 0 ന് പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ കടന്നത്.

അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡൽ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നത്. ഇവിടെയും സ്വര്‍ണമണിഞ്ഞാല്‍ മേരികോമിന് ചരിത്രം കുറിക്കാം.

75 കിലോയുടെ പുരുഷവിഭാഗത്തില്‍ വികാസ് കൃഷ്ണയും സെമി പോരാട്ടത്തിന് യോഗ്യത നേടി. 52 കിലോ വിഭാഗത്തിൽ പാപ്പുവ ന്യൂ ഗിനിയുടെ ചാൾസ് കയാമയെ 5-0 ത്തിനു തോൽപ്പിച്ച് ഇന്ത്യയുടെ ഗൌരവ് സോളങ്കി സെമിയിൽ പ്രവേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News