ഓടിച്ചോടിച്ച് നിര്‍ത്താതെ; ഊരാളി സംഘത്തിന്‍റെ ആഭാസം പാട്ട് ബമ്പര്‍ ഹിറ്റ്

മലയാളക്കരയെ ഇളക്കിമറിക്കാന്‍ വിഷുവിന് തീയറ്ററുകളിലെത്താനിരിക്കുന്ന ആഭാസം ചിത്രത്തിന്‍റെ വീഡിയോ സോഗ് തരംഗമാകുന്നു. ഊരാളി മ്യൂസിക് ബാന്‍ഡിന്‍റെ സംഗീതത്തില്‍ പുറത്തിറങ്ങിയ ഗാനം യൂട്യൂബില്‍ വൈറലായിട്ടുണ്ട്.

മെക്സിക്കന്‍ അപാരതയിലെ ഹിറ്റ് പാട്ടായ ”ഏമാന്‍മാരേ” എന്ന ഗാനം പാടി അവതരിപ്പിച്ച ഊരാളി സംഘത്തിന്‍റെ അവതരണവും സംഗീതവും മലയാളക്കര ഏറ്റെടുത്തിരിക്കുകയാണ്. ”ഓടിച്ചോടിച്ച് നിര്‍ത്താതെ ഓടിച്ചോടിച്ച് ” എന്ന് തുടങ്ങുന്നതാണ് ആഭാസത്തിലെ ഗാനം.


സൂരാജ് വെഞ്ഞാറമൂടും റിമാ കല്ലിംഗലും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ആഭാസത്തിന്റെ ട്രെയിലറുകളും ടീസറും വന്‍ ഹിറ്റായിരുന്നു.

നവാഗതനായ ജൂബിത്ത് നമ്രാഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സഞ്ജു ഉണ്ണിത്താനാണ്.

അലന്‍സിയര്‍, ഇന്ദ്രന്‍സ്, നാസര്‍, മാമുക്കോയ, ശീതള്‍ ശ്യാം, സുജിത് ശങ്കര്‍, സുധി കോപ്പ, അഭിജ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. പ്രസന്ന എസ് കുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്. ഊരാളിയാണ് ആഭാസത്തിന് സംഗീതം ചെയ്തിരിക്കുന്നത്.

ഒരു ബസും അതിലെ യാത്രക്കാരും,യാത്രയില്‍ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രം കടന്നു പോകുന്നത്.

രാജീവ് രവിയുടെ കളക്ടീവ് ഫേസ് വണും സഞ്ജു ഉണ്ണിത്താന്റെ സ്പയര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആഭാസം’ വിഷു റിലീസായി തിയറ്ററുകളിലെത്തും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here