അൾജീരിയയിൽ സൈനിക വിമാനം തകർന്ന് വീണ് നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വിമാനത്തിൽ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്.

അൾജീരിയൻ തലസ്ഥാനമായ അൾജിയേഴ്സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് സംഭവം. ഇവിടെനിന്നും പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീഴുകയായിരുന്നെന്നാണ് സൂചന.

അൾജീരിയയിലെ പടിഞ്ഞാറൻ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകർന്നുവീണത്.അപകടം നടന്നതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.