പ്രവാസികള്‍ക്ക് തിരിച്ചടി: വിദേശ തൊഴിലാളികള്‍ക്ക് നിയന്ത്രണം

മസ്‌കറ്റ്: പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയുടെ കാലം. ഒമാന്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി വിസാ നിയന്ത്രണം നടത്തുന്നതായി റിപ്പോര്‍ട്ട്. ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് തീരുമാനങ്ങളെടുത്തത്. മലയാളികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും വിസാ നിയന്ത്രണം വഴി ഉണ്ടാവുക.

ആറുമാസത്തേയ്ക്കാണ് വിസാ നിയന്ത്രണമുണ്ടാവുക. ജനുവരിയോടെ ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ജൂലൈയില്‍ നിരോധനത്തിന്റെ കാലാവധി അവസാനിച്ച ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും തുടര്‍നടപടികള്‍ ഒമാന്‍ സ്വീകരിക്കുക.

മലയാളികള്‍ അടക്കം നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന ഐടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിംങ്, സെയില്‍സ്, അഡ്മിന്‍, മീഡിയ, മെഡിക്കല്‍, വിമാനത്താവളത്തിലെ ജോലികള്‍ എന്നീ മേഖലകളിലെ തൊഴില്‍ വിസ നല്‍കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പ്രവാസികളെ ദോഷകരമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News