ബാഹുബലിയിലെ റാണയുടെ സഹോദരനാണ് തന്നെ പീഡിപ്പിച്ചത്; ചിത്രങ്ങളടക്കം പുറത്തുവിട്ട് നടി; ഞെട്ടലോടെ സിനിമാലോകം

മീടു ക്യാമ്പയിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി സിനിമാമേഖലയില്‍ നിന്നും നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ബോളിവുഡിലും ഹോളിവുഡിലും മലയാളം സിനിമയില്‍ പോലും ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായി. തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും മുന്നോട്ട് വന്നിരുന്നു.

കാസ്റ്റിങ് കൗച്ചിനെതിരെ തുറന്ന് പറയുകയും തെലുങ്ക് ഫിലിം ഓഫ് കൊമേഴ്‌സിന് മുന്‍പില്‍ മേല്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിക്കുകയും ചെയ്ത ശ്രീ റെഡ്ഡി പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ അയാള്‍ നിര്‍ബന്ധിച്ചുവെന്ന് ശ്രീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതില്‍ കൂടുതല്‍ തുറന്നു പറച്ചിലുകളുമായാണ് നടി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീ റെഡ്ഡി വെളിപ്പെടുത്തിയിരിക്കുന്നത്. അഭിറാമിന്റെയും ശ്രീ റെഡ്ഡിയുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തു വിട്ടു.

ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശ്രീറെഡ്ഡി സംഭവം തുറന്നു പറഞ്ഞത്. നേരത്തെ രണ്ട് യുഎസ് പൗരന്മാരെ ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിറാം ദഗ്ഗുബട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News