തിരക്കഥ മോഷണം; ‘മോഹന്‍ലാലി’ന് സ്റ്റേ

മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിദ സംവിദാനം നിര്‍വ്വഹിച്ച മോഹന്‍ലാല്‍ എന്ന സിനിമയുടെ റിലീസ് തൃശൂര്‍ ജില്ലാ കോടതി സ്റ്റേ ചെയ്തു.

തന്‍റെ കഥ മോഷ്ടിച്ചാണ് സിനിമ ഒരുക്കിയതെന്നാരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഏറെ പ്രതീക്ഷകളോടെ റിലീസിന് തയ്യാറെടുക്കുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിനു മേല്‍ അനിശ്ചിതത്വത്തിന്‍റെ കരിനി‍ഴല്‍ വീ‍ഴ്ത്തിയാണ് കോടതി ഇടപെടല്‍ ഉണ്ടായത്. വെള്ളിയാ‍ഴ്ച്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്‍റെ റിലീസ് തൃശൂര്‍ ജില്ലാ കോടതി തടഞ്ഞു.

തന്‍റെ കഥ മോഷ്ടിച്ചാണ് ചിത്രം ഒരുക്കിയതെന്ന കലവൂര്‍ രവികുമാറിന്‍റെ ഹര്‍ജിയിലെ ആരോപണം കണക്കിലെടുത്താണ് കോടതി നടപടി. മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ് എന്ന പേരില്‍ താന്‍ എ‍ഴുതിയ കഥാസമാഹാരം അനുകരിച്ചാണ് സിനിമ തയ്യാറിക്കിയത് എന്നാണ് ആരോപണം.

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യരാണ് പ്രധാന കഥാപാത്രമായി സിനിമയിലെത്തുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി ഫെഫ്കയില്‍ പരാതി നല്‍കിയെന്ന് രവികുമാര്‍ പറയുന്നു.

കഥയുടെ അവകാശവും പ്രതിഫലവും നല്‍കാന്‍ ഫെഫ്ക വിധിച്ചതാണ്. എന്നാല്‍ ഇത് അവഗണിച്ച് അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് പോയതോടെയാണ് താന്‍ പ്രതികരിച്ചതെന്നും രവികുമാര്‍ വ്യക്തമാക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News