പ്രതിഷേധക്കാർക്കിടയിലേക്ക് വി ടി ബൽറാം വാഹനമോടിച്ചു കയറ്റിയത് മനപ്പൂര്‍വ്വം?; ആദ്യം നേരെ പോയ വാഹനം ആളുകൾക്ക് നേരെ വെട്ടിച്ച് കയറ്റാൻ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വി ടി ബൽറാം എം എൽ എ യുടെ വാഹനം പ്രതിഷേധക്കാർക്കിടയിലേക്ക് മനപ്പൂർവ്വം അമിതവേഗതയിൽ ഓടിച്ചു കയറ്റിയതാണെന്ന് തെളിയിക്കുന്ന പുതിയ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

പൈലറ്റ് വാഹനത്തിന് പിന്നാലെ വന്ന എം എൽ എ യുടെ വാഹനം ആദ്യം നേരെ പോയ ശേഷം അമിത വേഗത്തിൽ കരിങ്കൊടി കാണിക്കാൻ നിൽക്കുന്ന ആളുകൾക്ക് നേരെ വെട്ടിച്ച് കയറ്റാൻ ഡ്രൈവർ ശ്രമിക്കുന്നുണ്ട്. ഇതിനു ശേഷമാണ് അപകടകരമായ രീതിയിൽ അമിത വേഗത്തിൽ വാഹനം കടന്നു പോയത്.

വാഹനം ആൾക്കൂട്ടത്തിലേക്ക് കയറ്റാൻ ശ്രമിച്ച് വെട്ടിക്കുന്നതിനിടെയാണ് സൈഡ് വ്യൂ മിറർ പോലീസുകാരന്റെ കൈയ്യിൽ തട്ടി തകർന്ന് പോലീസുകാരന് പരിക്കേറ്റതെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാവും.

ആദ്യം സി പി ഐ എം ആക്രമണമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ബൽറാം ഇപ്പോൾ പോലീസുകാരനെ കരിങ്കൊടി പ്രതിഷേധക്കാർ കാറിനു മുന്നിലേക്ക് തള്ളിയിട്ടുവെന്ന ന്യായീകരണമാണ് നടത്തുന്നത്.

വലിയ അപകടത്തിൽ നിന്ന് തലനാരിഴയുടെ വ്യത്യാസത്തിലാണ് പോലീസുകാരും പ്രതിഷേധത്തിനെത്തിയവരും രക്ഷപ്പെട്ടത്.

പുതിയ വീഡിയോ പുറത്ത് വരുമ്പോൾ നേരത്തെയുള്ള തീരുമാനത്തിന്റെയടിസ്ഥാനത്തിൽ പ്രകോപനമുണ്ടാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമിക്കുകയായിരുന്നുവെന്ന സംശയമാണുയരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here