താജ്മഹലിന്‍റെ ഉടമസ്ഥാവകാശം: ഷാജഹാന്‍റെ ഒപ്പുമായി വരണമെന്ന് സുപ്രീംകോടതി

താജ്മഹലിന്‍റെ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് മുഗല്‍ ചക്രവര്‍ത്തി ഷാജഹാന്‍റെ ഒപ്പുമായി വരണമെന്ന് സുപ്രീംകോടതി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുമായുള്ള അവകാശ തര്‍ക്കം പരിഹരിക്കാനാണ് ഷാജഹാന്‍ ഒപ്പുവെച്ച രേഖകള്‍ ഒരാ‍ഴ്ചയ്ക്കകം ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

താജ് വഖഫ് ബോര്‍ഡിന്‍റേതാണെന്ന് പറഞ്ഞാല്‍ ഇന്ത്യയിൽ ആരാണ് വിശ്വസിക്കുക, ഇത്തരം പ്രശ്‌നങ്ങളുയര്‍ത്തി കോടതിയുടെ സമയം കളയരുതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ താജ്മഹലിന്‍റെ അവകാശം തങ്ങള്‍ക്കു നല്‍കിയിട്ടുണ്ടെന്നായിരുന്നു വഖഫ് ബോര്‍ഡിന്‍റെ വാദം. ഷാജഹാന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ താജ്മഹല്‍ വഖഫ് ബോര്‍ഡിന്‍റെ കീഴിലാണെന്ന് ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി വാദിച്ചു.

ഇതേ തുടര്‍ന്നാണ് കോടതി ഷാജഹാന്‍റ ഒപ്പോടു കൂടിയ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. താജ്മഹല്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള ബോര്‍ഡിന്‍റെ തീരുമാനത്തിനെതിരെ 2010ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മുഗള്‍ ഭരണകാലത്ത് വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടില്ലെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്
ഇന്ത്യയുടെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News