കാവേരി പ്രക്ഷോഭം ട്രെയിനിന് മുകളില്‍ കയറിയ പിഎംകെ പ്രവര്‍ത്തകന്‍ ഷോക്കേറ്റ് കത്തിക്കരിഞ്ഞു; നടുക്കുന്ന ദൃശ്യമിതാ

ചെന്നൈയില്‍ കാവേരി പ്രക്ഷോഭത്തിനിടെ പട്ടാളി മക്കള്‍ കച്ചി പ്രവര്‍ത്തകന്‍ ഷോക്കേറ്റ് കത്തിക്കരിഞ്ഞു. ടിണ്ടിവനത്ത് ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറിയ പി എം കെ പ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാറാണ് ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി കത്തിയത്.

70 ശതമാനത്തോളം പൊള്ളലേറ്റ് ട്രെയിനിന് മുകളില്‍ നിന്ന് തെറിച്ചുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാ‍ഴ്ച രാവിലെ ഗുരുവായൂര്‍ എക്സ്പ്രസ് തടയുന്നതിനിടെയായിരുന്നു ദുരന്തം. പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന്‍റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുന്നതിനിടെയാണ് ഏതാനും പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറിയത്.

ഒപ്പമുള്ളവര്‍ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും രഞ്ജിത്തും കൂട്ടരും മുന്നോട്ടുപോവുകയായിരുന്നു.

ഇലക്ട്രിക് ലൈനില്‍ തട്ടിയ രഞ്ജിത്ത് നിന്ന് കത്തിയതിനൊപ്പം ഷോക്കിന്‍റെ ആഘാതത്തില്‍ തെറിച്ചുവീ‍ഴുകയായിരുന്നു.

പുതുച്ചേരി ജിപ്മറില്‍ പ്രവേശിപ്പിച്ച രഞ്ജിത്തിന്‍റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News