അബദ്ധങ്ങളുടെ ആശാനാകുന്നു; മഹാത്മാ ഗാന്ധിയെ വീണ്ടും മോഹല്‍ലാലാക്കി മോദി; ഇത് മൂന്നാംവട്ടം; വീഡിയോ വൈറല്‍; ഒപ്പം പരിഹാസങ്ങളും

പട്‌ന: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വീണ്ടും മോഹല്‍ലാലാക്കി നരേന്ദ്രമോദി. ചരിത്ര പ്രസിദ്ധമായ ചമ്പാരൻ സത്യാഗ്രഹത്തിന്റെ 100-ാം വാഷികാഘോഷ വേദിയിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെ മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധിയാക്കി മോദി തകര്‍ത്ത് പ്രസംഗിച്ചത്.

ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രാജ്യം ഭരിക്കുന്ന വ്യക്തിക്ക് രാഷ്ട്രപിതാവിന്‍റെ പേര് പോലും ശരിയാം വണ്ണം അറിയില്ലെന്ന പരിഹാസങ്ങളും നിറഞ്ഞിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് മോദി ഗാന്ധിജിയുടെ പേര് തെറ്റായി പരാമര്‍ശിക്കുന്നത്. 2013ല്‍ ജയ്‌പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവേയായിരുന്നു മോദി പരസ്യമായി മോഹൻലാൽ കരം ചന്ദ് ഗാന്ധിയെന്ന് ആദ്യം പറഞ്ഞത്.

2014 സെപ്റ്റംബറില്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലും മോഹന്‍ദാസിന് പകരം മോഹന്‍ലാല്‍ എന്നാണ് മോദി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News