സമന്‍മാര്‍ക്കിടയിലെ മുന്‍പന്‍ മാത്രമല്ല; പരമാധികാരം ചീഫ്ജസ്റ്റിസിന് തന്നയെന്ന് സുപ്രീംകോടതി

സുപ്രീംകോടതിയുടെ പരമാധികാരം ചീഫ് ജസ്റ്റിനെന്ന് സുപ്രീംകോടതി. കോടതിയിലെ ജോലി വിഭനകാര്യത്തില്‍ അന്തിമ തീരുമാനം ചീഫ് ജസ്റ്റിസിന് തന്നെയാണന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിന്റെ അധികാരപരിധിയെക്കുറിച്ച് ജസറ്റിസുമാര്‍ പരാതി ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടായത്.

സമന്‍മാര്‍ക്കിടയിലെ മുന്‍പന്‍ മാത്രമാണ് ചീഫ് ജസ്റ്റിസെന്നാണ് ജസ്റ്റിസുമാരായ ചെലമേശ്വര്‍,രജ്ഞന്‍ ഗോഗോയി,കുര്യന്‍ ജോസഫ്,മദന്‍ ബി ലോക്കൂര്‍ എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നത്.ഇതിന് ആദ്യമായി ഒരു വിധിന്യായത്തിലൂടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മറുപടി പറഞ്ഞു.ഭരണഘടന നല്‍കുന്ന സവിശേഷ അധികാരമാണ് ചീഫ് ജസ്റ്റിസ് പദവി.

ഭരണസംവിധാനത്തില്‍ ചീഫ് ജസ്റ്റിസില്‍ നിക്ഷിപ്ത്തമായിരിക്കുന്ന മുഴുവന്‍ അധികാരവും ഭരണഘടന നല്‍കുന്നതാണ്.ചീഫ് ജസ്റ്റിസിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും വിധി ന്യായം വായിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

മുതിര്‍ന്ന് ജസ്റ്റിസുമാരോട് ആലോചിച്ച ശേഷം മാത്രമേ ചീഫ് ജസ്റ്റിസ് ജോലി വിഭജന കാര്യത്തില്‍ തീരുമാനമെടുക്കാവു എന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിയാണ് വിധി. അഭിഭാഷകനായ അശോഖ് പാണ്‌ഡേയാണ് ഹര്‍ജി നല്‍കിയത്.പ്രധാന കേസുകള്‍ പരഗണിക്കുമ്പോള്‍ മുതിര്‍ന്ന് ജഡ്ജിമാരെ ഉള്‍പ്പെടുത്തി ഭരണഘടന ബഞ്ച് രൂപീകരിക്കണമെന്ന ആവശ്യവും തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News