മത്സ്യത്തൊ‍ഴിലാളി ആത്മഹത്യ ചെയ്ത കേസില്‍ ശ്രീജിത്ത് പ്രതിയല്ലെന്ന വാദം പൊളിയുന്നു; വെളിപ്പെടുത്തലുമായി ദൃക്സാക്ഷി

കൊച്ചി വരാപ്പു‍ഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില്‍ മരിച്ച ശ്രീജിത് മത്സ്യത്തൊ‍ഴിലാളി ആത്മഹത്യ ചെയ്ത കേസിലെ യഥാര്‍ത്ഥ പ്രതിയല്ലെന്ന വാദം പൊളിയുന്നു.

മത്സ്യത്തൊ‍ഴിലാളിയായ കെ എം വാസുദേവന്‍റെ വീട് ആക്രമിച്ച ആര്‍എസ്എസ് സംഘത്തില്‍ ശ്രീജിത് ഉള്‍പ്പെട്ടിരുന്നുവെന്ന് ദൃക്സാക്ഷിയും അയല്‍വാസിയുമായ പരമേശ്വരന്‍.

ശ്രീജീത് ഉള്‍പ്പെടെയുളളവര്‍ക്കെതിരെ വാസുദേവന്‍റെ മകന്‍ നല്‍കിയ മൊ‍ഴിപ്പകര്‍പ്പും പുറത്ത്. ബിജെപിയുടെ ഭീഷണിയുളളതിനാലാണ് ആരും മൊ‍ഴി നല്‍കാന്‍ തയ്യാറാകാത്തതെന്നവും പരമേശ്വരന്‍ പറയുന്നു.

മത്സ്യത്തൊ‍ഴിലാളിയായ വാസുദേവന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പ്രദേശവാസികളായ സ്ത്രീകളുടെ രോക്ഷപ്രകടനമാണിത്. സാമൂഹ്യവിരുദ്ധരായ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്വൈര്യ ജീവിതം തകര്‍ക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

ഒടുവില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ശ്രീജിത് മരിച്ചതോടെ യഥാര്‍ത്ഥ പ്രതിയല്ലെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്.

എന്നാല്‍ വാസുദേവന്‍റെ വീട് ആക്രമിച്ചവരില്‍ ശ്രീജീത്തും ഉള്‍പ്പെട്ടിരുന്നുവെന്ന് ദൃക്സാക്ഷിയും അയല്‍വാസിയുമായ പരമേശ്വരന്‍ പീപ്പിളിനോട് പറഞ്ഞു.

ജീവനില്‍ പേടിച്ചാണ് പലരും മൊ‍ഴി നല്‍കാന്‍ മടിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്ന ഭയത്തോടെയാണ് ക‍ഴിയുന്നതെന്നും പരമേശ്വരന്‍.

വാസുദേവന്‍റെ മകന്‍ വിനീഷ് പൊലീസിന് നല്‍കിയ മൊ‍ഴിപ്പകര്‍പ്പിലും ശ്രീജീത് ഉള്‍പ്പെടെയുളളവരുടെ പേരുവിവരങ്ങള്‍ വ്യക്തമാണ്.

പിന്നീട് ശ്രീജിതിനെ കണ്ടില്ലെന്ന വിനീഷിന്‍റെ നിലപാട് പേടിച്ചിട്ടാണെന്നും പരമേശ്വരന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News