കരഞ്ഞ് കേണപക്ഷിച്ചിട്ടും പച്ചവെള്ളം പോലും നല്‍കിയില്ല; യോഗിയുടെ വസതിക്ക് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ കരളലിയിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഉന്നാവ് ബലാത്സംഗക്കേസിലെ ഇരയ്ക്ക് കുടിവെള്ളം പോലും നല്‍കാതെ തടവിലാക്കിയിരിക്കയാണെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

ബലാത്സംഗക്കേസില്‍ ആരോപിതനായ ഉത്തര്‍പ്രദേശ് എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്റെ ആക്രമണത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തിങ്കളാഴ്ച്ച പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയേയും കുടുംബത്തെയും ജില്ലാ ഭരണകൂടം ഹോട്ടല്‍മുറിയിലേക്ക് മാറ്റിയത്.

എന്നാല്‍ കുടിവെള്ളം പോലും തരാതെ തങ്ങളെ തടവിലാണെന്നാണ് പെണ്‍കുട്ടി പറയുന്നത്.

ബലാല്‍സംഗ കേസില്‍ കുറ്റവാളികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കുമുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here