ആരും ചതിക്കില്ല; സിനിമാ കൊട്ടകകളെ ഇളക്കിമറിക്കാന്‍ കുഞ്ഞച്ചന്‍ ചേട്ടന്‍ വീണ്ടും വരും

വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുകയാണ്.  കോമഡിയില്‍ മമ്മൂക്ക അത്ഭുതം തീര്‍ത്ത ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍.

അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടനവിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ കാല്‍ നൂറ്റാണ്ടു മുമ്പ് എത്തി വിജയം കൊയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗമെത്തുന്നുവെന്ന വാര്‍ത്തയും പിന്നാലെയെത്തിയ വിവാദവും ആറിത്തണുത്തു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കുഞ്ഞച്ചന്‍ ചേട്ടന്‍ വീണ്ടും വരുമെന്ന് ഉറപ്പായി.  കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയെന്ന് നിര്‍മ്മാതാവ് വിജയ് ബാബു അറിയിച്ചു.

പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി നിര്‍മ്മാതാവും അഭിനേതാവുമായ വിജയ് ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു. മിഥുന്‍ മാനുവല്‍ തോമസാണ് സംവിധാനം.

വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

നമസ്കാരം ….
‘കോട്ടയം കുഞ്ഞച്ചൻ2 എന്ന സിനിമയുടെ കോപ്പി റൈറ്റ്സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം ക്രിയാത്മകമായ ചർച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…?
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ ‘കോട്ടയം കുഞ്ഞച്ചൻ2’ എന്ന പേരിൽ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചൻ എന്ന ടൈറ്റിൽ കഥാപാത്രമായി തന്നെ നിങ്ങൾക്ക് മുന്നിലെത്തും ?
കോട്ടയം കുഞ്ഞച്ചൻ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാർക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗൻസ് ചെയ്തപ്പോൾ മുതൽ ആവേശത്തോടെ കൂടെ നിന്ന എല്ലാർക്കും,അതോടൊപ്പം ടൈറ്റിൽ വിവാദം ഉണ്ടായപ്പോൾ ട്രോളുകൾ കൊണ്ട് പൊതിഞ്ഞ ട്രോളന്മാർക്കും നന്ദി ….?
ബാക്കി വിശേഷങ്ങൾ വഴിയേ അറിയിക്കുന്നതാണ് ….?
Godbless

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News