എന്തതിശയമേ ഈ ഗാനം; ഒരു ക്രിസ്തീയ ഭക്തിഗീതത്തിന്‍റെ കര്‍ണ്ണാട്ടിക്ക് ജീവിതം; കാണാം കേരള എക്സ്പ്രസ്

മലയാളി ജാതി മതഭേദമന്യേ കേള്‍ക്കുകയും ആസ്വദിക്കുകയും ചെയ്ത ക്രിസ്തീയ ഭക്തിഗാനമാണ് കുന്നംകുളത്തുകാരനായ തൊമ്മിയുപദേശി രചിച്ച`എന്തതിശയമേ ദൈവത്തിന്‍ സ്നേഹം..’

ജീവിതത്തില്‍ വലിയ അതിശയങ്ങളൊന്നും അധികം സംഭവിച്ചിട്ടില്ലാത്ത ഒരു സംഗീതജ്ഞന്‍ ഒരു നൂറ്റാണ്ടിന് ശേഷം ശഹാന രാഗത്തില്‍ ആ ഗാനത്തിന് പുതിയൊരു സംഗീത ജീവിതം നല്‍കിയിരിക്കുകയാണ്.

എന്തതിശയമേ എന്ന ആ വരികള്‍ ഇത്രയും മനോഹരമായി മലയാളി അതിന് മുമ്പ് വേറെ കേട്ടിട്ടുണ്ടാവില്ല. മതപരമായ സഹിഷ്ണുത വളരെക്കുറഞ്ഞുവരുന്ന ഒരു കാലത്ത് ഈ പാട്ടിന്‍റെ മു‍ഴക്കം ചെറുതല്ല.

ഈ അതിശയഗാനത്തിന്‍റെ പുതുപ്പിറവിയെക്കുറിച്ചുള്ള കേരള എക്സ്പ്രസ് ഇവിടെ പൂര്‍ണ്ണമായും കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here