നഴ്‌സിംഗ് റിക്രൂട്ട്മെന്റ്; നോർക്ക പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥരുമായി ചർച്ച നടത്തി

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്‌സിംഗ് റിക്രൂട്ട്മെറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നോർക്കയുടെ പ്രതിനിധി സംഘം കുവൈറ്റ് ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥരുമായി പ്രാഥമിക ചർച്ചകള്‍ നടത്തി.

ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥർ ചർച്ചയുടെ വിശദാംശങ്ങള്‍ കുവൈറ്റ്‌ സർക്കാരുമായും ആരോഗ്യ മന്ത്രിയെയും ധരിപ്പിക്കുമെന്നും നോർക്ക പ്രതിനിധി സംഘം അറിയിച്ചു.

നോർക്ക റിക്രൂട്ടമെന്റ് മാനേജർ അജിത് കൊളശ്ശേരി, ഇന്ത്യൻ എംബസി ലേബർ വിഭാഗം സെക്കന്റ് സെക്രട്ടറി സിബി.യു.എസ്, ലേബർ അറ്റാഷെ അനിത ചറ്റ്പല്ലിവാര്‍, ഹിന്ദ്‌ ശിഹ നോർക്ക ക്ഷേമനിധി ഡയറക്ടർ എൻ.അജിത്കുമാർ, എന്നിവരാണ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. മജേദ അല്‍-ഖതാന്‍ നഴ്സിംഗ് ഡയറക്ടർ വാദാ അല്‍-ഹുസൈനുമായും പ്രാഥമിക ചർച്ചകൾ നടത്തിയത്.

ആരോഗ്യ മന്ത്രാലയ ഉദ്ദ്യോഗസ്ഥർ ചർച്ചയുടെ വിശദാംശങ്ങള്‍ കുവൈറ്റ്‌ സർക്കാരുമായും ആരോഗ്യ മന്ത്രിയെയും ധരിപ്പിക്കുമെന്നും റിക്രൂട്ടമെന്റ് മാനേജർ അജിത് കൊളശ്ശേരി പറഞ്ഞു. ചര്‍ച്ച വളരെ ഫലപ്രദമായിരുന്നെവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടർന്ന് നോർക്ക പ്രതിനിധി സംഘം ഇന്ത്യൻ അംബാസിഡർ ജീവ സാഗറിനെ സന്ദർശിച്ചു കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

നിലവിൽ ഫിലിപ്പൈൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മാത്രമാണ് ഔദ്യോഗിക ഏജൻസികൾ വഴി കുവൈറ്റ് ആരോഗ്യ മന്ത്രാലയം റിക്രൂട്മെന്റ് നടത്തുന്നത്. എന്നാൽ ഏറ്റവും കൂടുതൽ നസ്‌സുമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും കുവൈറ്റിന് നൽകുന്ന ഇന്ത്യയുമായി അത്തരമൊരു കരാറോ റിക്രൂട്ടമെന്റ് സംവിധാനമോ നിലവിലില്ല.

ഇന്ത്യയിൽ നിന്നും പ്രൈവറ്റ് ഏജൻസികൾ വഴി നടത്തുന്ന നിയമനങ്ങൾ വലിയ തോതിലുള്ള കൈക്കൂലിയിലും ഹവാലാ ഇടപാടുകളിലുമാണ് കലാശിച്ചത്. ഈ അഴിമതികളുടെ ഭാഗമായി കോടികൾ സമ്പാദിച്ച ഉതുപ്പ് വർഗീസിനെപ്പോലുള്ളവർ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം നേരിടുകയാണ്.

1500 മുതൽ 2000 വരെയുള്ള നഴ്‌സുമാരെ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിനു ആവശ്യമായ ഈ ഘട്ടത്തിൽ നടക്കാനിരിക്കുന്ന തുടർ ചർച്ചകൾ ഫലം കണ്ടാൽ നാമമാത്രമായ സർവ്വീസ് ചാർജ് മാത്രം നൽകി ഏറ്റവും മികച്ച നഴ്‌സുമാരെ നോർക്ക വഴി കുവൈറ്റിലേക്ക് നൽകാൻ കഴിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News