പ്രവാസി പങ്കാളിത്തത്തോടെയുള്ള വികസന നയമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

പ്രവാസി പങ്കാളിത്തത്തോടെയുള്ള വികസന നയമാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പ്രവാസിയായിരിക്കെ മരിച്ച മലപ്പുറം പൂക്കിപ്പറമ്പ് സ്വദേശി മുനീറിന് ജിദ്ദ നവോദയ ഏരിയാകമ്മിറ്റിയും സി പി ഐ എം തെന്നല ഏരിയാ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറിയ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി

സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിയാക്കിയായിരുന്നു മുനീറിന്റെ മരണം. ഈ സ്വപ്‌നം സാക്ഷാല്‍ക്കരിക്കാന്‍ ജിദ്ദ നവോദയ ഏരിയാകമ്മിറ്റിയും സി പി ഐ എം തെന്നല ഏരിയാകമ്മിറ്റിയും മുന്നിട്ടെത്തി.

പുതിയ വീടിന്റെ താക്കോല്‍ മലപ്പുറം പൂക്കിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമാറി. പ്രവാസികളെക്കൂടി പങ്കാളികളാക്കിയുള്ള വികസന നയങ്ങളാണ് ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

ചടങ്ങില്‍ സി പി ഐ എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ജിദ്ദ നവോദയ കേന്ദ്രകമ്മിറ്റിയംഗം അബ്ദുറഹ്മാന്‍ വണ്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാറാക്കരയില്‍ റെഡ്സ്റ്റാര്‍ ക്ലബ്ബ് നിര്‍മിച്ചുനല്‍കിയ സ്‌നേഹഭവനങ്ങളുടെ താക്കോല്‍ ദാനവും കോടിയേരി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News