ഓഖി ദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കി ബിലീവേഴ്‌സ് ചര്‍ച്ച്

ബിലീവേ‍ഴ്സ് ചര്‍ച്ച് നൽകുന്ന ഓഖി സഹായപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ബിലീവേ‍ഴ്സ് ചര്‍ച്ച് നിര്‍മ്മിച്ച് നൽകുന്ന ബോട്ടുകളുടേയും സ്കോളര്‍ഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു.

ഒാഖി ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 100 ബോട്ടുകളാണ് ബിലീവേ‍ഴ്സ് ചർച്ച് നൽകിയത്.തിരുവനന്തപുരം കൊല്ലം ആലപ്പു‍ഴ ജില്ലയികളിലെ ദുരിതബാധിതര്‍ക്കാണ് സഹായം നൽകുന്നത്.

ദുരന്തത്തിൽപ്പെട്ടവരുടെ കുട്ടികള്‍ക്കായുള്ള പഠനോപകരണ വിതരണവും സ്കോളര്‍ഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു. ബിലീവേ‍ഴ്സ് ചര്‍ച്ച് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ദുരന്തത്തിൽപ്പെട്ടവരുടെ കുട്ടികള്‍ക്കായുള്ള പഠനോപകരണങ്ങളുടെ വിതരണം രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനും സ്കോളർഷിപ്പ് വിതരണം ജലസേചന വകുപ്പ് മന്ത്രി മാത്യു ടി തോമസും നിര്‍വ്വഹിച്ചു.

സഭനൽകുന്ന നൂറോളം ബോട്ടുകള്‍ ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുമെന്ന് ബിലീവേ‍ഴ്സ് ചർച്ച് മെത്രാപൊലീത്ത ഡോ. കെപി യോഹന്നാന്‍ പറഞ്ഞു. തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ദുരന്തമേഖലയിൽ നിന്നുള്ള 100 കണക്കിനാളുകളാണ് പങ്കെടുത്തത്.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പിജെ കുര്യന്‍, മന്ത്രി മാത്യു ടി തോമസ്, മോസ്റ്റ് റവ. ഡോ. കെ. പി യോഹന്നാന്‍ മെത്രാപൊലീത്ത തുടങ്ങി സാമൂഹിക സാംസ്കാരിക ലോകത്തെ നിരവധി പേരാണ് പങ്കെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News