ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പൂജാരിയും യുവതിയും അറസ്റ്റില്‍.ചേര്‍ത്തല പട്ടണക്കാട് സ്വദേശിയായ രാജേഷ്, കൊല്ലം പള്ളിമണ്‍ സ്വദേശിനിയായ ആതിര എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ക്ഷേത്രങ്ങളില്‍ തൊഴാനെത്തുന്ന സ്ത്രീകളെ ശത്രുദോഷം മാറ്റി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നുവന്ന പൂജാരിയും സഹായിയായ യുവതിയുമാണ് തിരുവനന്തപുരം തുമ്പ പോലീസിന്റെ പിടിയിലായത്.
ചേര്‍ത്തല പട്ടണക്കാട് സ്വദേശിയായ രാജേഷ്, കൊല്ലം പള്ളിമണ്‍ സ്വദേശിനിയായ ആതിര എന്നിവരെയാണ് പോലീസ് പിടികൂടിയത്. ശത്രുദോഷവും കാര്യസിദ്ധിയും നേടാന്‍ ആഭരണങ്ങള്‍ നിശ്ചിത ദിവസം പൂജ ചെയ്യണമെന്ന് ധരിപ്പിച്ച് ക്ഷേത്രത്തില്‍ തൊഴാനെത്തുന്നവരില്‍ നിന്ന് ആഭരണങ്ങള്‍ കൈക്കലാക്കി പണയം വച്ച് ആഡംബര ജീവിതം നയിച്ചു വരുന്നതായിരുന്നു രാജേഷിന്റെ രീതി.
ജോലിയെടുക്കുന്ന ക്ഷേത്രങ്ങളുടെ പരിസരത്തെ സ്ത്രീകളെ പരിചയം സ്ഥാപിച്ച് പലരില്‍ നിന്നായി ഏകദേശം ഒരു ലക്ഷത്തോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തിരുവനന്തപുരം കടയ്ക്കല്‍, ചിറയിന്‍കീഴ്, ആറ്റിപ്ര തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളില്‍ പൂജാരിയായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്.
രണ്ടാം ഭാര്യയുമായി കഴിഞ്ഞു വരവെയാണ് ഒരു ക്ഷേത്ര കീഴ്ശാന്തിയുടെ ഭാര്യയുമായി രാജേഷ് കടന്നുകളഞ്ഞു. തുടര്‍ന്നാണ് ഇവര്‍ രണ്ട്‌പേരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയതെന്ന്‌പൊലീസ് പറഞ്ഞു. പൂജാരി അറസ്റ്റിലായതോടെ നിരവധി പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. പ്രതികളെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Get real time update about this post categories directly on your device, subscribe now.