ചാമ്പ്യന്‍സ് ലീഗ്: റയലിനെ വിറപ്പിച്ച് യുവന്റസ്; ക്രിസ്റ്റ്യാനോ നിങ്ങളില്ലായിരുന്നെങ്കില്‍; അവസാന നിമിഷത്തില്‍ സംഭവിച്ചത് ഇതാണ്

മാഡ്രിഡ്: ബാഴ്‌സയുടെ വിധി ആവര്‍ത്തിച്ചില്ല. ഇഞ്ചുറി ടൈമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളിന്റെ മികവില്‍ റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍. ഇറ്റാലിയര്‍ കരുത്തരായ യുവന്റസിന്റെ കരുത്തിന്റെ മുന്നില്‍ അടി പതറിയ റയല്‍ ഒടുവില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സെമിയിലേക്ക് ടിക്കറ്റുറപ്പിച്ചത്.

നിലവിലെ ചാമ്പ്യന്‍മാരായ റയലിന് സെമിയില്‍ സീറ്റുറപ്പിക്കാന്‍ നന്നായി വിയര്‍ക്കേണ്ടി വന്നു. ബാഴ്‌സയുടെ വിധി തന്നെയാകുമോ റയലിനുമെന്ന് സംശയിച്ചിരിക്കവേ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ പാഴാക്കാതെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

പെനാല്‍ട്ടി ബോക്സില്‍ വാസ്‌ക്യൂസിനെ ബെനാട്ടിയ ഫൗള്‍് ചെയ്തതിന് ലഭിച്ച കിക്ക് ലക്ഷ്യത്തിച്ചാണ് ക്രിസ്റ്റ്യാനോ റയലിനെ സെമിയിലെത്തിച്ചത്.

മൂന്ന് ഗോളിന്റെ ഏവേ ഗോള്‍ ലീഡുമായി ഇറങ്ങിയ റയലിനെ വിറപ്പിക്കുകയായിരുന്നു ഇറ്റാലിയര്‍ കരുത്തന്മാര്‍. മൂന്നു ഗോള്‍ ലീഡില്‍ ജയം അനിവാര്യമായിരുന്നു യുവന്റസിന്.

മികച്ച കളി പുറത്തെടുത്ത ടീംകളിയുടെ രണ്ടാം മിനിറ്റിലും 37-ാംമിനിറ്റിലും മരിയോ മാന്‍ുസുകിച് റയലിന്റെ വലകുലുക്കി. 60-ാം മിനുട്ടില്‍ ബോളയ്സ് മാത്യുടി മൂന്നാം ഗോളും നേടി.

കളിയിലുടനീളം മികവു പുലര്‍ത്തിയ,യുവന്റസിന് ക്രിസ്റ്റ്യാനോയ്ക്ക് മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു. പെനാല്‍ട്ടി ബോക്സില്‍ വാസ്‌ക്യൂസിനെ ബെനാട്ടിയ ഫൗള്‍ ചെയ്തതിന് ലഭിച്ച കിക്ക് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു റൊണാള്‍ഡോ.

ഇതിഹാസകീപ്പര്‍ ബഫണ്‍ ചുവപ്പു കാര്‍ഡുമായി പുറത്തായതും യുവന്റസിന് നാണക്കേടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here