കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കും; സംരക്ഷിത മേഖലയിലെ ജനവാസപ്രദേശങ്ങളെ ഒഴിവാക്കും

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളം പുതിയതായി റിപ്പോര്‍ട്ട് തയ്യാറാക്കും. സംരക്ഷിത മേഖലയിലെ ജനവാസ മേഖലയെ ഒഴിവാക്കിയാണ് കേരളം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു

2017 ഫെബ്രുവരിയില്‍ കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 9107 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്നാല്‍ സംരക്ഷിത മേഖലയിലെ ജനവാസ മേഖലയെ ഒഴിവാക്കിയാണ് കേരളം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.ഇതിലൂടെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ വിസ്തൃതി കുറയുമെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.

കരടു വിജ്ഞാപനത്തിലെ മേഖലകളെ ഒഴിവാക്കുന്നതിനുള്ള കാരണങ്ങളും പുതിയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അന്തിമ വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗത്തിലാണ് കേരളം നിലപാട് അറിയിച്ചത്.ദില്ലിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് സെക്രട്ടറിയായ പി എച്ച് കുര്യനാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

കേരളത്തില്‍ പുതിയ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് കേരളം കേന്ദ്രത്തിനോട് പറഞ്ഞു റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടവും സമര്‍പ്പിക്കും. പുതിയ ഭൂപടം തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു.

ജനവാസ മേഖലയെ ഒഴിവാക്കുന്നതിലൂടെ പുതിയ ഭൂപടത്തില്‍ വനമേഖലകള്‍ മാത്രമാണ് പരിസ്ഥിതി ലോലമായി ഉള്‍പ്പെടുത്തുക. മെയ് നാലിനു മുഖ്യമന്ത്രി അയച്ച കത്തിലും സംരക്ഷിത മേഖലയിലെ ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രം വിശദമായ വിവരങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News