റേഡിയോ ജോക്കിയുടെ കൊലപാതകം; ക്വട്ടേഷന്‍ സംഘത്തിന് ആയുധമെത്തിച്ചയാള്‍ അറസ്റ്റില്‍

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ ഒരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു.ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കുണ്ടറ സ്വദേശി എബിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ്ചെയ്തത്.അതേസമയം രാജേഷിന്‍റെ കൊലപാതകത്തില്‍ റിമാന്‍ഡ് തടവുകാരായി ആറ്റിങ്ങല്‍ സബ്ജയിലില്‍ ക‍ഴിഞ്ഞിരുന്ന രണ്ടാംപ്രതി സ്വാലിഹിനെയും അഞ്ചാം പ്രതി സ്വാതി സന്തോഷിനെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ഇരുവര്‍ക്കും ചിക്കന്‍പോക്സ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സെന്‍റര്‍ ജയിലിലെ ഐസ്വലേഷന്‍ റൂമിലേക്ക് മാറ്റിയത്.പ്രതികളുടെ ആരോഗ്യ നില മെച്ചപ്പെട്ടശേമേ ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂവെന്ന് അന്വേഷസംഘത്തലവന്‍ അറിയിച്ചു.

റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍ സംഘത്തിന് ആയുധം വാങ്ങി നല്‍കിയ കൊല്ലം കുണ്ടറ സ്വദേശി എബിയെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.ക്വട്ടേഷന്‍ സംഘത്തലവന്‍ അപ്പുണ്ണിയായണ് ആയുധം വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടത്.ഇത്പ്രകാരം ഒരു വാളും ഒരു കൊടുവാളും വാങ്ങി നല്‍കിയന്നും ചോദ്യംചെയ്യലില്‍ എബി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതിനിടെ കേസില്‍ ആറ്റിങ്ങല്‍ സബ്ജയിലില്‍ റിമാന്‍ഡില്‍ ക‍ഴിഞ്ഞിരുന്ന സ്വാലിഹിനെയും സ്വാതി സന്തോഷിനെയും തിരുവനന്തപുരം പൂജപ്പുര സെന്‍റര്‍ ജയിലിലേക്ക് മാറ്റി പാര്‍പ്പിച്ചു.ഇരുവര്‍ക്കും ചിക്കന്‍പോക്സ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ജയില്‍മാറ്റം നടത്തിയത്.കേസിലെ രണ്ടാം പ്രതിയായ സ്വാലിഹ് എന്ന അലിഭായിയും അഞ്ചാം പ്രതിയായ സ്വാതി സന്തോഷും സെന്‍റര്‍ ജയിലിലെ ഐസലേഷന്‍ റൂമിലാണ്.

കേസിലെ മറ്റൊരു പ്രതി യാസിര്‍ അബൂബക്കര്‍ക്കും ചിക്കന്‍പോക്സ് ബാധിച്ചിട്ടുണ്ട്.പ്രതികളുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമേ അവരെ കസ്റ്റഡിയില്‍ വാങ്ങാനായി കോടതിയില്‍ അപേക്ഷ നല്‍കുകയുള്ളൂവെന്ന് അന്വേഷണസംഘത്തലവന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി അറിയിച്ചു.എട്ട് ദിവസത്തേക്കായിരിക്കും കസ്റ്റഡി ആവശ്യപ്പെടുക.

അതേസമയം കേസിലെ ഒന്നാം പ്രതിയായ ഓച്ചിറ സ്വദേശി സത്താറിനെ അടുത്ത ദിവസം തന്നെ ഖത്തറില്‍ നിന്ന് നാട്ടിലെത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനായി ഇന്‍റര്‍ പോളുമായി ചേര്‍ന്ന് നടപടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

റേഡിയോ ജോക്കിയുടെ കൊലപാതക കേസില്‍ മൂന്നാം പ്രതിയായ അപ്പുണ്ണിയെ പിടികൂടാനായി അഞ്ച് ഷാഡോ പൊലീസ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രാജേഷിന്‍റെ പെണ്‍സുഹൃത്തും സത്താറിന്‍റെ ഭാര്യയുമായ നൃത്താധ്യാപികയെയും ചോദ്യം ചെയ്യലിനായി നാട്ടിലെത്തിക്കാനും പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. .

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News