കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലൂടെ സുപ്രീംകോടതിയുടെ നിലനില്‍പ്പ് ഭീഷണിയിലായി; കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ്

കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ജഡ്ജി നിയമനം വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതി നടപടിയെടുക്കെണമെന്ന് തുറന്നടിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസ് ദിപക് മിശ്രയ്ക്ക് കത്തെഴുതി.

സുപ്രീംകോടതിയുടെ നിലനില്‍പ്പ് പ്രതിസന്ധിയിലായെന്നും ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കത്തില്‍ വ്യക്തമാക്കി.

അതേസമയം കേസ് വിഭജനത്തില്‍ ചീഫ് ജസ്റ്റിസിനുള്ള പ്രത്യേക അധികാരത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ പിന്മാറി. വിധി പുറപ്പെടുവിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ റദാക്കപ്പെടുമെന്നും ചെലമേശ്വറിന്റെ പരിഹാസം.

ജഡ്ജി നിയമന ശുപാര്‍ശകളില്‍ കേന്ദ്രം തീരുമാനം വൈകിപ്പിക്കുന്നതിനെതിരെ ഏഴംഗ ബഞ്ച് വിധി പ്രസ്താവിക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് കത്തയച്ചു.കത്തിന്റെ പകര്‍പ്പ് 22 ജസ്റ്റിസുമാര്‍ക്കും നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനേയും മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയേയും സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന് കൊളീജിയം ശുപാര്‍ശ ചെയ്തതിരുന്നു.ഇവരെ ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ പരിഗണിക്കമെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

സുപ്രീം കോടതിയുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണെന്നും ഇനിയും ഇടപെട്ടില്ലെങ്കില്‍ ചരിത്രം മാപ്പു നല്‍കില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വിശദമാക്കി. സുഖപ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ നടത്തണം ഇല്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു പോകുമെന്ന് അദ്ദേഹം ആലംഗാരികമായി പറഞ്ഞിരിക്കുന്നു.

കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരാക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കൈമാറാതെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു.

എന്തുകാരണത്താലാണ് ഇരുവരുടേയും ശുപാര്‍ശ റദ്ദാക്കിയതെന്ന് വ്യക്തമല്ല. 2016 ല്‍ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയത് മോദി സര്‍ക്കാരിന് കനത്ത പ്രഹരമായിരുന്നു.

അതേ സമയം കേസ് വിഭനത്തില്‍ ചീഫ് ജസ്റ്റിസിനുള്ള പ്രത്യേക അധികാരത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ് ചെലമേശ്വര്‍ പിന്‍മാറി.വിരമിക്കാന്‍ രണ്ട് മാസം മാത്രം ഉള്ളപ്പോള്‍ ഇത്തരത്തില്‍ കേസ് കേള്‍ക്കാനാവില്ലെന്ന് ചെലമേശ്വര്‍ അറിയിച്ചു.

24 മണിക്കൂറിനുള്ളില്‍ തന്റെ മറ്റൊരു വിധി കൂടി റദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചെലമെശ്വര്‍ പറഞ്ഞു.നേരത്തെ മെഡിക്കല്‍ കോഴ കേസില്‍ ചെലമേശ്വറിന്റെ വിധി ചീഫ് ജസ്റ്റിസ് റദാക്കിയിരുന്നു.ഇത് ഓര്‍മ്മിച്ച് കൊണ്ടായിരു ന്നു ചെലമേശ്വറിന്റെ പരാമര്‍ശം.

മുതിര്‍ന്ന് അഭിഭാഷകന്‍ ശാന്തി ഭൂഷണാണ ചീഫ് ജസ്റ്റിസിന്റെ അധികാരത്തെ ചോദ്യം ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്.

മകന്‍ പ്രശാന്ത് ഭൂഷണ്‍ ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ചെലമേശ്വറിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News