ബിജെപിയോട് ഇടഞ്ഞ് ആര്‍എസ്എസ്; കര്‍ണാടകയില്‍ പതിനഞ്ചോളം മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നു; യെദ്യൂരപ്പയ്ക്ക് എതിരെയും സ്ഥാനാര്‍ഥിയെ നിര്‍ത്തും

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കില്ലെന്നും പകരം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും ആര്‍എസ്എസിലെ ഒരു വിഭാഗം. നിയമ സഭാ തിരഞ്ഞെടുപ്പില്‍ പതിനഞ്ചോളം മണ്ഡലങ്ങളിലാണ് ആര്‍എസ്എസ് സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പയുടെ മണ്ഡലത്തിലുള്‍പ്പെടെ മത്സരിക്കാനാണ് ഇവരുടെ തീരുമാനം.

രാഷ്ട്രീയ സ്വയം സേവക് സംഘ് ചാരിറ്റബില്‍ ട്രസ്റ്റ് എന്നൊരു സംഘടനയെയും ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തകരെ ബിജെപിക്കാര്‍ എതിര്‍ക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ് ഇത്തരത്തിലൊരു പാര്‍ട്ടി രൂപീകരിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചത്.

ദീര്‍ഘകാലം ആര്‍ എസ് എസ്സിന്റെ പ്രചാരക് ആയിരുന്ന ഹനുമാന്‍ ഗൗഡ,. മലയാളിയായ ബി ജയപ്രകാശ് എന്നിവരാണ് പാര്‍ട്ടി രൂപീകരിച്ച് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. നിരന്തരമായി കര്‍ണാടക ബിജെപി നേത്ൃത്വം ആര്‍എസ് എസ് വിരുദ്ധ നിലപാടു സ്വീകരിക്കുകയാണെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here