സ്‌നേഹ സ്പര്‍ശം; അലയുന്ന പക്ഷികള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി മാതൃകയായി വിദ്യാര്‍ത്ഥികളും അധ്യാപകരും

അലയുന്ന പക്ഷികള്‍ക്ക് തണ്ണിര്‍ക്കുടമൊരുക്കി കോട്ടയം ബേക്കര്‍ ഹയര്‍സെക്കന്‍ഡറി സ്്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. സ്‌കൂള്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചാണ് കുട്ടികള്‍ പക്ഷികളോടുള്ള കരുതലും സ്നേഹവും പ്രകടമാക്കിയത്.

കടുത്ത വേനലില്‍ പക്ഷികള്‍ ചത്തൊടുങ്ങുന്നത് തടയാനാണ് ദാഹജലം ഒരുക്കിയത്. മണ്‍പാത്രങ്ങളിലാണ് വെള്ളം ശേഖരിച്ചുവെയ്ക്കുന്നത്. പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ പാകത്തില്‍ മണ്‍പാത്രങ്ങള്‍ മരത്തിന്റെ ചില്ലകളില്‍ കെട്ടിയിടും.സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയിട്ടുള്ള പന്ത്രണ്ടോളം തണ്ണീര്‍ക്കുടങ്ങളില്‍ നിന്ന് ദാഹജലം നുകരാന്‍ നിരവധി പക്ഷികളെത്തുന്നുണ്ട്.

്മധ്യവേനലവധിയായിട്ടും തണ്ണീര്‍ക്കുടങ്ങളില്‍ വെള്ളമൊഴിച്ചുവയ്ക്കാനായി കുട്ടികളും അധ്യാപകരും മുടങ്ങാതെസ്‌കൂളിലെത്തും. സ്‌കുളിലെ മാതൃക പിന്‍തുടര്‍ന്ന് ഇവിടുത്തെ അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ വീട്ടുമുറ്റത്തും തണ്ണീര്‍കൂടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here