
വിടി ബൽറാം എംഎല്‍എയുടെ ‘ടേക്കേ് എ ബ്രേക്ക്’ പദ്ധതി വിവാദത്തിൽ. അരക്കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടം കാടു മുടിക്കിടക്കുന്നു.
സംസ്ഥാന പാതയിൽ നിന്നും 4 മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ച് റോഡിനോട് ചേർന്നാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
ചട്ടം ലംഘിച്ചതിനാൽ പഞ്ചായത്ത് അനുമതി നൽകിയില്ല . കെട്ടിട നിർമാണത്തിൽ വൻ ക്രമക്കേട് നടന്നതായുo ആരോപണം.
പെരുമ്പിലാവ് നിലമ്പൂർ സംസ്ഥാന പാതയിൽ ന്യൂ ബസാറിലാണ് take a break എന്ന പേരിൽ വിടി ബൽറാം കെട്ടിടം പണിതിരിക്കുന്നത് . കോഫി ഷോപ്പ് ,ടോയ് ലറ്റ് , ATM തുടങ്ങിയ സൗകര്യങ്ങളോടെയാണ് വഴിയാത്രക്കാർക്ക്
വിശ്രമിക്കാൻ എന്ന പേരിൽ ഈ കെട്ടിടം നിർമ്മിച്ചത്.
എന്നാൽ കെട്ടിട നിർമാണ ചട്ടങ്ങൾ എല്ലാം ലംഘിച്ചാണ് ഈ കെട്ടിടം പണിതിരിക്കുന്നത് . സംസ്ഥാന പാതയിൽ നിന്നും 4 മീറ്റർ അകലത്തിൽ മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താവൂ എന്നാണ് ചട്ടം .എന്നാൽ ബൽറാമിന്റ കെട്ടിടം റോഡിനോട് ചേർന്നാണ് നിർമിച്ചിരിക്കുന്നത്.
2015ൽ മന്ത്രിയായിരുന്ന Ap അനിൽ കുമാർ പദ്ധതിയുടെ ഉൽഘാടനവും നിർവഹിച്ചു . ചട്ടങ്ങൾ ലംഘിച്ച് നിർമിച്ചതിനാൽ നാഗലശേരി പഞ്ചായത്ത് കെട്ടിടത്തിന് അനുമതി നൽകിയില്ല .
കെട്ടിട നിർമ്മാണത്തിലും വൻ ക്രമക്കേട്നടന്നിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഈ ചെറിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപ ചിലവായി എന്ന വിടി ബല്‍റാമിന്‍റെ വാദത്തേയും തൃത്താലക്കാര്‍ തള്ളിക്കളയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here