യോഗി ഏകാധിപതിയെന്ന് ആര്‍ എസ് എസ്; യുപിയില്‍ സംഘപരിവാര്‍ സംഘടനയ്ക്കുള്ളില്‍ ഭിന്നത രൂക്ഷം; ഒടുവില്‍ യോഗിയെ തള്ളി ആര്‍എസ്എസ് രംഗത്ത്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍.എസ്.എസ് നേതൃത്വം.യോഗി ഏകാധിപതിയെ പോലെ പെരുമാറുന്നതായി ആര്‍.എസ്.എസ് കുറ്റപ്പെടുത്തി. തീരുമാനങ്ങള്‍ എല്ലാം യോഗി ഒറ്റയ്ക്ക് എടുക്കുന്നതായി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ വിമര്‍ശിച്ചു.യു.പി ബിജെപി ഘടകവും യോഗിക്കെതിരെ രംഗത്ത്.

ഗോരഖ്പൂര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ മഠം സ്ഥിതി ചെയ്യുന്ന വാര്‍ഡിലും ബിജെപി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലെ സംഘപരിവാര്‍ സംഘടനകള്‍ക്കുള്ളില്‍ ഭിന്നത രൂക്ഷമായത്.

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യോഗി ആദിത്യനാഥിന്റെ ഏകപക്ഷിയമായ പ്രവര്‍ത്തനശൈലിയാണന്ന് ചൂണ്ടികാട്ടി നേതാക്കള്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതി നല്‍കി. പല ഉന്നത നേതാക്കളും പാര്‍ടി പ്രവര്‍ത്തനം ഉപേക്ഷിച്ചു.

ഇതേ തുടര്‍ന്ന് ആര്‍.എസ്.എസ് നേതത്വം പ്രശ്നപരിഹാരത്തിനായി യുപി.യിലെത്തി. സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന സാഹചര്യങ്ങള്‍ മറികടക്കാന്‍ യോഗിയ്ക്ക് ആകുന്നില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വം വിമര്‍ശിച്ചു.പാര്‍ടിയും സര്‍ക്കാരും രണ്ട് തട്ടിലാണ്.നയപരമായ തീരുമാനങ്ങള്‍ ഏകാധിപത്യശൈലിയില്‍ യോഗി മാത്രമാണ് തീരുമാനിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ആര്‍.എസ്.എസ് നേതൃത്വത്തിന് പരാതി നല്‍കി.

യുപിയില്‍ പോലീസ് നടത്തുന്ന ഏറ്റ്മുട്ടലുകള്‍ ആഭ്യന്തരവകുപ്പ് ഭരിക്കുന്ന യോഗി പ്രത്യേക തീരുമാനപ്രകാരമാണ്.ഇതില്‍ കൊല്ലപ്പെടുന്നതിലേറേയും ദളിത് വിഭാഗത്തിലുള്ളവര്‍.ആ സുമദായങ്ങളും പാര്‍ടിയില്‍ നിന്നകന്നതായി ആര്‍എസ്.എസ് നേതൃത്വം വിലയിരുത്തുന്നു.

യോഗിയ്ക്ക് ഭരിക്കാനറിയില്ലെന്ന് വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് പാര്‍ടിക്കുള്ളില്‍ തന്നെ ഭിന്നത പുറത്ത് വരുന്നത്.ഇതിന്റ അടിസ്ഥാനത്തില്‍ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന ഘടകത്തോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ബി.എസ്.പിയും എസ്.പിയും ഒരുമിച്ചതോടെ യുപിയില്‍ ലോക്സഭ പ്രതീക്ഷകള്‍ അസ്തമിച്ച ബിജെപിയ്ക്ക് പാര്‍ടിക്കുള്ളിലെ ഗ്രൂപ്പിസവും കനത്ത തിരിച്ചടി നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News